കൊല്‍ക്കത്ത: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇന്ത്യ ആവശ്യപ്പെടുകയാണെങ്കില്‍ സഹായിക്കാന്‍ അമേരിക്ക തയ്യാറാണെന്ന് ഇന്ത്യയിലെ യു.എസ് അംബാസിഡര്‍ എറിക് ഗാര്‍സെറ്റി.
മണിപ്പൂര്‍ സംഘര്‍ഷം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അറിയാം. എങ്കിലും പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഇന്ത്യയെ സഹായിക്കാന്‍ അമേരിക്ക തയ്യാറാണന്നും അദേഹം പറഞ്ഞു.
എത്രയും വേഗം സമാധാനം പുനസ്ഥാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. സമാധാനം നിലനില്‍ക്കുകയാണെങ്കില്‍ കൂടുതല്‍ സഹകരണവും കൂടുതല്‍ പദ്ധതികളും കൂടുതല്‍ നിക്ഷേപവും കൊണ്ടുവരാന്‍ കഴിയുമെന്നും കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യു.എസ് അംബാസിഡര്‍ പറഞ്ഞു.
ഇന്ത്യയുടെ കിഴക്കും വടക്കു കിഴക്കും അവിടുത്തെ ജനങ്ങളും അവരുടെ ഭാവിയും സാധ്യതകളും യുഎസിന് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മണിപ്പൂര്‍ വെസ്റ്റിലെ സ്‌കൂളിന് മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു. കുകി വിഭാഗത്തില്‍ പെട്ട,ഹാങ്സോ ഡെബോറ ഡോണ്‍ഗൈച്ചിങ്് എന്ന 62 കാരിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.