വന്ദേഭാരതിനേയും കാവി അണിയിക്കുന്നു; വെള്ളയ്ക്കും നീലയ്ക്കും പകരം കാവിയും ഗ്രേയും

വന്ദേഭാരതിനേയും കാവി അണിയിക്കുന്നു; വെള്ളയ്ക്കും നീലയ്ക്കും പകരം കാവിയും ഗ്രേയും

ചെന്നൈ: വന്ദേഭാരത് ട്രെയിനിന്റെ കളര്‍ കോഡില്‍ മാറ്റം വരുത്താനൊരുങ്ങി റെയില്‍വേ. നിലവില്‍ വെള്ള-നീല പാറ്റേണിലുള്ള വന്ദേഭാരത് വരും മാസങ്ങളില്‍ കാവി-ഗ്രേ കളര്‍കോഡിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളയും നീലയും നിറങ്ങള്‍ മനോഹരമാണെങ്കിലും പെട്ടെന്ന് അഴുക്ക് പുരളുമെന്നതിനാല്‍ പരിപാലിക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് അധികൃതര്‍ പറയുന്നത്. ഓരോ സര്‍വീസിന് ശേഷവും ഇത് മുഴുവനായി കഴുകി വൃത്തിയാക്കുകയെന്നത് എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് പുതിയ കളറുകള്‍ പരീക്ഷിക്കുന്നതെന്നാണ് വിവരം.

കുറച്ച് കളര്‍ കോമ്പിനേഷനുകള്‍ പരീക്ഷിച്ചു. കാവി-ഗ്രേ കോമ്പിനേഷന്‍ കൂടുതല്‍ അനുയോജ്യമാണെന്ന് കണ്ടെത്തി. അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നും ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) അറിയിച്ചു. ഇരുവശത്തും കാവി പെയിന്റും വാതിലുകള്‍ക്ക് ചാരനിറവുമായിരിക്കും നല്‍കുക.

പരീക്ഷണാര്‍ത്ഥം ഒരു ബോഗി കളര്‍ ചെയ്തു. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും പുതിയ കളര്‍കോഡ് നിലവില്‍ വരിക. നിലവില്‍ 26 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്ത് സര്‍വീസ് നടത്തുന്നത്. ട്രെയിനിന്റെ സീറ്റ് ഡിസൈനുകളില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടായേക്കും. കൂടാതെ കോച്ചുകളുടെ പുറംഭാഗത്ത് സോണല്‍ റെയില്‍വേയുടെ ചുരുക്കെഴുത്തുകള്‍ക്ക് പകരം ഐആര്‍ (ഇന്ത്യന്‍ റെയില്‍വേ) ഒട്ടിക്കാന്‍ റെയില്‍വേ തീരുമാനിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.