വത്തിക്കാന്‍: സിനഡാത്മകതയെക്കുറിച്ച് ഒക്ടോബറില്‍ വത്തിക്കാനില്‍ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ സിനഡില്‍ പങ്കെടുക്കുന്നവരുടെ പേരുവിവരം പ്രസിദ്ധീകരിച്ചു. ആകെ 364 പേര്‍ പങ്കെടുക്കുന്ന സിനഡില്‍ പത്തുപേരാണ് ഇന്ത്യയില്‍ നിന്നുള്ളത്.
സീറോ മലബാര്‍ സഭയില്‍ നിന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പാംപ്ലാനി, സീറോ മലങ്കര സഭയില്‍ നിന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ, ലത്തീന്‍ സഭയില്‍ നിന്ന് കര്‍ദിനാള്‍ ഡോ. ഫിലിപ്പ് നേരി ഫെറാവോ, കര്‍ദിനാള്‍ അന്തോണി പൂല, ആര്‍ച്ച് ബിഷപ് ഡോ.ജോര്‍ജ് അന്തോണി സാമി, ബിഷപ് ഡോ.അലക്‌സ് വടക്കുംതല എന്നിവര്‍ പങ്കെടുക്കും.
കര്‍ദിനാള്‍മാരുടെ ഉപദേശക സമിതി അംഗമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, സന്യാസിനികളുടെ പ്രതിനിധിയായി സിആര്‍ഐ വനിതാ വിഭാഗം അധ്യക്ഷയും അപ്പസ്‌തോലിക് കാര്‍മല്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറലുമായ സിസ്റ്റര്‍ മരിയ നിര്‍മലീനി എന്നിവരാണ് ഇന്ത്യയില്‍ നിന്നുള്ള മറ്റു രണ്ടുപേര്‍. യുഎഇയില്‍ നിന്നുള്ള പ്രതിനിധിയായി മലയാളിയായ മാത്യു തോമസും സിനഡില്‍ പങ്കെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26