നുണകളുടെ ചന്തയില്‍ കൊള്ളക്കാരുടെ കട; രാഹുലിന്റെ 'സ്‌നേഹത്തിന്റെ കട' പരാമര്‍ശത്തെ പരിഹസിച്ച് മോഡി

നുണകളുടെ ചന്തയില്‍ കൊള്ളക്കാരുടെ കട; രാഹുലിന്റെ 'സ്‌നേഹത്തിന്റെ കട' പരാമര്‍ശത്തെ പരിഹസിച്ച് മോഡി

ജയ്പൂര്‍: വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട തുറക്കുമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നുണകളുടെ ചന്തയില്‍ കൊള്ളക്കാരുടെ കടയാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. രാജസ്ഥാനിലെ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

രാജസ്ഥാനിലെ കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചത് കോണ്‍ഗ്രസ് ഭരണകാലത്താണ്. അധികാരത്തിലെത്തിയത് മുതല്‍ കോണ്‍ഗ്രസുകാര്‍ തമ്മില്‍ തല്ലുകയാണ്. അവര്‍ പരസ്പരം കാലുവാരുകയാണ്. ജനങ്ങളുടെ ക്ഷേമത്തിലല്ല കോണ്‍ഗ്രസുകാരുടെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങളും സ്തീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും നടക്കുന്ന സംസ്ഥാനങ്ങളില്‍ മുന്‍നിരയിലാണ് രാജസ്ഥാന്‍. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് അശോക് ഗെലോട്ട് സര്‍ക്കാരിന്റേത്. കോണ്‍ഗ്രസ് ഭരണകാലത്താണ് രാജസ്ഥാനിലെ കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ഡല്‍ഹിയില്‍ നിന്ന് രാജസ്ഥാനിലേക്ക് ബിജെപി പദ്ധതികള്‍ കൊണ്ടുവരുന്നു. എന്നാല്‍ ജയ്പൂരില്‍ കോണ്‍ഗ്രസുകാര്‍ തമ്മില്‍ തല്ലുകയാണ്. രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിന് സമയമില്ല. എല്ലാ വീട്ടിലും വികസനം എത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നതന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. 

ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ ആയിരുന്നു രാഹുല്‍ ഗാന്ധി വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട തുറക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞത്. ഇത് കോണ്‍ഗ്രസ് പുതിയ പ്രചാരണ മുദ്രാവാക്യമാക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.