ഡമാസ്‌കസ്: പക്ഷപാതപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നെന്ന ആരോപണത്തിന്മേല്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ബിബിസിക്കുള്ള അംഗീകാരം സിറിയന്‍ സര്‍ക്കാര്‍ റദ്ദാക്കി.
സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ കുടുംബത്തിന് ഉത്തേജക മരുന്നായ ക്യാപ്റ്റഗണിന്റെ വ്യാപാരവുമായി ബന്ധമുണ്ടെന്ന അന്വേഷണ റിപ്പോര്‍ട്ട് അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നെന്ന് ബിബിസി പറയുന്നു.
നിഷ്പക്ഷവും സ്വതന്ത്രവുമായ പത്രപ്രവര്‍ത്തനമാണ് തങ്ങള്‍ നല്‍കുന്നതെന്നും ബിബിസി പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, വാര്‍ത്താപരമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ബിബിസി പരാജയപ്പെട്ടെന്ന് സിറിയന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം പറഞ്ഞു.
കൂടാതെ, ബിബിസിക്ക് 'ഒന്നിലധികം തവണ' മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും 'ഭീകര സംഘടനകളില്‍ നിന്നും സിറിയയോട് ശത്രുത പുലര്‍ത്തുന്നവരില്‍ നിന്നുമുള്ള പ്രസ്താവനകളെ അടിസ്ഥാനമാക്കി തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ സംപ്രേക്ഷണം ചെയ്യുന്നത് തുടരുകയാണെന്ന് കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിന്റെ പത്രസ്വാതന്ത്ര്യ സൂചികയില്‍ 180 ല്‍ 175 ാം സ്ഥാനമാണെങ്കിലും, അന്താരാഷ്ട്ര മാധ്യമങ്ങളുടെ അംഗീകാരം റദ്ദാക്കുന്നത് യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്ത് അപൂര്‍വമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.