വീണുകിട്ടിയ പണവും ഔദ്യോഗിക രേഖകളുമടങ്ങിയ ബാഗ് ഉടമയെ കണ്ടെത്താന്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു ഏഷ്യാക്കാരന് ഷാർജ പോലീസിന്‍റെ ആദരം

വീണുകിട്ടിയ പണവും ഔദ്യോഗിക രേഖകളുമടങ്ങിയ ബാഗ് ഉടമയെ കണ്ടെത്താന്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു ഏഷ്യാക്കാരന് ഷാർജ പോലീസിന്‍റെ ആദരം

ഷാർജ: പണവും ഔദ്യോഗിക രേഖകളുമടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി നല്‍കാന്‍ പോലീസ് സ്റ്റേഷനിലെത്തിച്ച വ്യക്തിയെ ആദരിച്ച് ഷാർജ പോലീസ്. മാലിക് മുഹമ്മദ് സലീം അവാന്‍ എന്ന ഏഷ്യക്കാരനെയാണ് ഷാർജ പോലീസ് ആദരിച്ചത്.

ഇത്തരത്തിലുളള സത്യസന്ധമായ പ്രവൃത്തികള്‍ സമൂഹത്തില്‍ നല്ല സന്ദേശം നല്‍കുമെന്ന് ഷാർജ വാസിത് കോംപ്രിഹന്‍സീവ് പോലീസ് സ്റ്റേഷന്‍ തലവന്‍ കേണല്‍ അബ്ദുളള റാഷിദ് അലെ അല്‍ നഖ്ബി പറഞ്ഞു. സാമൂഹിക പങ്കാളിത്തം നിറവേറ്റുന്നതിലും സുരക്ഷയും സേവനവും ഉറപ്പാക്കുന്നതിലും ഇത്തരം പ്രവൃത്തികള്‍ ഷാർജ പോലീസിന് സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങള്‍ ഈ മാതൃക പിന്തുടരണമെന്നും പോലീസ് ഓർമ്മിപ്പിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ 999 എന്ന നമ്പറിലൂടെയും അടിയന്തര സാഹചര്യമല്ലാത്ത സന്ദർഭങ്ങളില്‍ 901 എന്ന നമ്പറിലൂടെയും പോലീസിനെ ബന്ധപ്പെടാം. സാമൂഹിക ഉത്തരവാദിത്തം, സഹകരണം, ആശയവിനിമയം എന്നിവയില്‍ പങ്കാളികളാകണമെന്നും പോലീസ് ഓർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.