ചെന്നൈ: രാജ്യത്തിന്റെ അഭിമാനദൗത്യമായ ചന്ദ്രയാന്‍-3 വിക്ഷേപണത്തിന് മുന്നോടിയായി കൗണ്ട് ഡൗണ്‍ ആരംഭിച്ചു. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പേസ് സെന്ററിലാണ് വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചത്. 25 മണിക്കൂര്‍ 30 മിനിറ്റ് നീളുന്ന കൗണ്ട്ഡൗണ്‍ ഇന്ന് ഉച്ചയ്ക്ക് 1.05 നാണ് ആരംഭിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35 നാകും ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാന്‍-3 കുതിച്ചുയരുന്നത്.
പദ്ധതിയുടെ അവസാനഘട്ട പരിശോധനകള്‍ എല്ലാം തന്നെ കഴിഞ്ഞ ദിവസം നടന്നിരുന്നു. എല്ലാ ഘട്ടങ്ങളും കൃത്യമാണെന്ന് ഒരിക്കല്‍ കൂടി പരിശോധിച്ച് അവലോകനം നടത്തുന്ന മിഷന്‍ റെഡിനസ് റിവ്യൂ അഥവാ എംആര്‍ആര്‍ ആണ് നടന്നത്. ഇതിന് ശേഷം ഐഎസ്ആര്‍ഒ ചെയര്‍മാനും ഐഎസ്ആര്‍ഒയുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരും ഉള്‍പ്പെടുന്ന വിക്ഷേപണ അംഗീകാര ബോര്‍ഡായ ലോഞ്ച് ഓതറൈസേഷന്‍ ബോര്‍ഡ് വിക്ഷേപണത്തിന് അനുമതി നല്‍കിയിരുന്നു.
ദൗത്യത്തിന് മുന്നോടിയായി ഐഎസ്ആര്‍ഒയിലെ ശാസ്ത്ര സംഘം ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ചന്ദ്രയാന്‍-3 പേടകത്തിന്റെ മിനിയേച്ചര്‍ മോഡലുകളുമായാണ് ശാസ്ത്രജ്ഞര്‍ പ്രാര്‍ത്ഥനയ്ക്കെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.