ജറുസലേം: ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 73 കാരനായ നെതന്യാഹുവിന് നിർജലീകരണമാണ് അസ്വസ്ഥതക്ക് കാരണമായത്. നെതന്യാഹുവിൻറെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം ഉടൻ തന്നെ ആശുപത്രി വിടുമെന്നും ഡോക്ടർമാർ അറിയിച്ചു.
ശനിയാഴ്ച രാത്രിയാണ് നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വടക്കൻ ഇസ്രയേലിലുള്ള ഗലീലി കടൽതീരത്തെ കടുത്ത വെയിലേറ്റതാണ് ശാരീരിക അസ്വസ്ഥതയ്ക്ക് കാരണമെന്നും ഇപ്പോൾ ആരോഗ്യവാനാണെന്നും നെതന്യാഹു വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുന്നതിനിടെ തൊപ്പി വയ്ക്കാതെയും വെള്ളം കുടിക്കാതെയും കടൽ തീരത്ത് കൂടി നടന്നത് മണ്ടത്തരമായിരുന്നുവെന്നും നെതന്യാഹു പറഞ്ഞു.
നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് സമീപം സ്ഥിതി ചെയ്യുന്ന ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഏതാനും നാളുകൾക്ക് മുമ്പ് ജ്യൂയിഷ് വ്രതം അനുഷ്ഠിച്ചതിന് പിന്നാലെ അസുഖബാധിതനായ നെതന്യാഹു ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.