ആം ആദ്മിയും കോൺ​ഗ്രസും കൈകോർക്കുന്നു; ഡൽഹി ഓർഡിനൻസ് വിഷയത്തിൽ കോൺഗ്രസ് ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കും

ആം ആദ്മിയും കോൺ​ഗ്രസും കൈകോർക്കുന്നു;  ഡൽഹി ഓർഡിനൻസ് വിഷയത്തിൽ കോൺഗ്രസ് ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കും

ന്യൂഡൽഹി: ഡൽഹി ഓർഡിനൻസിൽ ആം ആദ്മി പാർട്ടിയെ പിന്തുണയ്‌ക്കാൻ കോൺഗ്രസിൽ ധാരണ. ഏക സിവിൽ കോഡിനെ പാർലമെന്റിൽ എതിർക്കാനും യോഗത്തിൽ കോൺഗ്രസ്‌ തീരുമാനിച്ചു. കോൺഗ്രസിന്റെ പാർലമെന്റ് നയരൂപീകരണ സമിതി യോഗത്തിലാണ് തീരുമാനം.

ബെംഗളുരുവിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേരാനിരിക്കെയാണ് ഓർഡിനൻസ് വിഷയത്തിൽ ആം ആദ്മി പാർട്ടിക്ക് പിന്തുണ നൽകാനുള്ള കോൺഗ്രസ് തീരുമാനം. പിന്തുണച്ചില്ലെങ്കിൽ പ്രതിപക്ഷ സഖ്യം ഉപേക്ഷിക്കുമെന്ന് എ.എ.പി മുന്നറിയിപ്പ് നൽകിയിരുന്നു. കോൺ​ഗ്രസിന്റെ നിലപാട് വ്യക്തമാക്കാത്തതിൽ മറ്റു പ്രതിപക്ഷ പാർട്ടികൾക്കും കടുത്ത അതൃപ്തിയാണ് ഉണ്ടായത്.

ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കരുത് എന്ന ഡൽഹി, പഞ്ചാബ് പി.സി.സി.കളുടെ ആവശ്യം തള്ളി കൊണ്ടാണ് കോൺഗ്രസ് തീരുമാനം. ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, നിയമനം എന്നിവ തീരുമാനിക്കുന്നതിനായി പ്രത്യേക അതോറിറ്റിക്ക് രൂപം നൽകാനാണ് കേന്ദ്ര സർക്കാർ നീക്കം. ഡൽഹി സർക്കാരിന് സുപ്രീംകോടതി ഉത്തരവിലൂടെ ലഭിച്ച അധികാരം മറികടക്കാനാണ് കേന്ദ്ര സർക്കാർ ഓർഡിനൻസിലൂടെ ശ്രമിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.