മാര്‍ ഇവാനിയോസ് മെത്രാപൊലീത്തയുടെ ശ്രാദ്ധ തിരുന്നാളിന് ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണമെത്തിച്ച് സാമൂഹ്യ പ്രവര്‍ത്തകന്‍ സിജു പന്തളം

മാര്‍ ഇവാനിയോസ് മെത്രാപൊലീത്തയുടെ ശ്രാദ്ധ തിരുന്നാളിന് ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണമെത്തിച്ച് സാമൂഹ്യ പ്രവര്‍ത്തകന്‍ സിജു പന്തളം

ഷാര്‍ജ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പും സാമൂഹ്യ നവോത്ഥാന നായകനുമായിരുന്ന മാര്‍ ഇവാനിയോസ് മെത്രപൊലീത്തയുടെ 70ാമത് ശ്രാദ്ധ തിരുന്നാളിന് ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണമെത്തിച്ച് സാമൂഹ്യ പ്രവര്‍ത്തകനായ സിജു പന്തളം. യുഎഇയിലെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ മകള്‍ ഏയ്ഞ്ചലയ്‌ക്കൊപ്പം എത്തിയാണ് ഭക്ഷണ പൊതികള്‍ കൈമാറിയത്.

ദുബായ്, ഷാര്‍ജ അജ്മാന്‍ എന്നിവിടങ്ങളില്‍ ജോലി നഷ്ടപ്പെട്ട് പ്രയാസത്തില്‍ ആയിരിക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം തന്റെ ചെറിയ വരുമാന മാര്‍ഗമായ ട്രക് ഓടിച്ചു ലഭിക്കുന്ന തുകയില്‍ നിന്ന് എല്ലാ വര്‍ഷവും നല്‍കാറുണ്ട് സിജു.

മാര്‍ ഇവനിയോസ് തിരുമേനിയുടെ പ്രാര്‍ത്ഥനാ സഹായം തന്റെ പ്രവാസ ജീവിതത്തിലെ പ്രതിസന്ധികളില്‍ വലിയ കരുത്തും ആശ്വാസവുമായി തീരുന്നെന്നാന്ന് സിജു പറയുന്നത്. മലങ്കര സുറിയാനി കത്തോലിക്കാ സഭാ മാവേലിക്കര രൂപതയില്‍ കുടശനാട് ഇടവകാംഗമാണ് സിജു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.