തന്നെ അനുകരിച്ച കുഞ്ഞിനെ കൗതുകത്തോടെ വീക്ഷിച്ച ഉമ്മന്‍ ചാണ്ടി

തന്നെ അനുകരിച്ച കുഞ്ഞിനെ കൗതുകത്തോടെ വീക്ഷിച്ച ഉമ്മന്‍ ചാണ്ടി

കൊച്ചി: തന്നെ അനുകരിച്ച കൊച്ചു കുഞ്ഞിനെ ഏറെ കൗതുകത്തോടെ നോക്കി നില്‍ക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടി. കാലത്തിന്റെ യവനകയിലേക്ക് മാഞ്ഞു പോകുമ്പോഴും നിഷ്‌കളങ്കമായ അദേഹത്തിന്റെ പുഞ്ചിരി എന്നും ഓര്‍മ്മകളില്‍ നിലനില്‍ക്കും.

സമീപം നില്‍ക്കുന്ന സഹധര്‍മ്മിണി മറിയാമ്മയ്‌ക്കൊപ്പം പുതുപ്പള്ളിക്കാരുടെ പ്രിയ കുഞ്ഞൂഞ്ഞിനെ ഒരു കുഞ്ഞ് അവതരിപ്പിക്കുന്നത് ഏറെ അഭിമാനത്തോടെ അദേഹം ആസ്വദിച്ചു കണ്ടു നില്‍ക്കുന്ന കാഴ്ച സമൂഹ മാധ്യമങ്ങളില്‍ ഇന്നും പ്രചരിക്കുന്നു.

കോട്ടയം നസീര്‍ അടക്കമുള്ള ഒരുപാട് കലാകാരന്മാര്‍ അദേഹത്തെ അവതരിപ്പിച്ചത് നാം കണ്ടിട്ടുണ്ട്.  എങ്കിലും ഈ ദൃശ്യത്തിലെ കാഴ്ച കണ്ണുനിറയ്ക്കും. അദേഹത്തിന്റെ മുഖഭാവവും സംസാരവുമാണ് പലരും അനുകരിക്കുന്നത്. എന്നാല്‍, ഈ കുഞ്ഞ് അദേഹത്തിന്റെ മുഖഭാവത്തെ കൃത്യമായി അനുകരിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രി എന്ന നിലയില്‍ ചെയ്യാന്‍ സാധിക്കുന്ന നന്മകള്‍ മറ്റുള്ളവര്‍ക്ക് ചെയ്തു നല്‍കുന്നതില്‍ സന്നദ്ധനായ പ്രിയ നേതാവാണ് ഈ ലേകത്തോട് വിട പറഞ്ഞിരിക്കുന്നത്. അനേകരുടെ ജീവിതത്തില്‍ നിത്യ വെളിച്ചമായി അദേഹം ശോഭിക്കും. ഒസിയായും, കുഞ്ഞൂഞ്ഞായും നമ്മുടെയൊക്കെ മനസില്‍ ഇനിയും എക്കാലവും ജീവിക്കും.

കാണാം ഈ വീഡിയോ: https://www.facebook.com/watch/?v=1444788989618132&ref=sharing


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.