ഇംഫാൽ: സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ മണിപ്പൂരിൽ വൻ പ്രതിഷേധ റാലി. ചുരാചന്ദ്പൂരിലെ തെരുവിൽ നടന്ന റാലിയിൽ കറുപ്പ് വസ്ത്രമണിഞ്ഞാണ് പ്രതിഷേധക്കാർ പങ്കെടുത്തത്.
മെയ് നാലിന് നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും രാജ്യത്താകമാനം പ്രതിഷേധം ഉയരുകയും ചെയ്തതോടെ സുപ്രീം കോടതി ഇടപെടുകയും കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ഞങ്ങൾ അത് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മുന്നറിയിപ്പ് നൽകി. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകളോട് സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുഖ്യമന്ത്രി ബിരേന്‍ സിങും പ്രതികരണവുമായി രംഗത്തെത്തി. കലാപം തുടങ്ങി 79 ദിവസം പിന്നിട്ട ശേഷമായിരുന്നു പ്രധാനമന്ത്രി മൗനം വെടിഞ്ഞത്. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് താൻ രാജ്യത്തിന് ഉറപ്പ് നൽകുകയാണെന്ന് അദ്ദേഹം അറിയിച്ചു. മണിപ്പൂരിന്റെ പെൺമക്കൾക്കുണ്ടായ ദുരനുഭവം ഒരിക്കലും പൊറുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ കടുത്ത പ്രതിഷേധമുയർത്താൻ പ്രതിപക്ഷം ഒരുങ്ങുന്നതിനിടെയാണ് മോഡിയുടെ പ്രതികരണം. കുറ്റവാളികൾക്ക് വധശിക്ഷ വാങ്ങിനൽകുമെന്ന് മുഖ്യമന്ത്രി ബിരേൻ സിങ്ങും പ്രതികരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.