മുംബൈ: മുന്‍ ഇന്ത്യന്‍ ബാറ്റര്‍ സുനില്‍ ഗവാസ്‌കറുടെ പ്രതിമ സ്ഥാപിക്കാനൊരുങ്ങി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍. വാംഖഡെ സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തിലാണ് പ്രതിമ സ്ഥാപിക്കുന്നത്.
മുന്‍ എം.സി.എ പ്രസിഡന്റ ശരത്ത് പവാറിന്റെ പ്രതിമയും സ്ഥാപിക്കപ്പെടും. അസോസിയേഷന്‍ തീരുമാനം വളരെയധികം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും തന്നെ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് താന്‍ എന്നും കടപ്പെട്ടിരിക്കുമെന്നും ഗാവസ്‌കര്‍ പ്രതികരിച്ചു.
മികവിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായ ഗവാസ്‌കറിന്റെ പ്രതിമ വളര്‍ന്ന് വരുന്ന യുവ താരങ്ങളെ പ്രചോദിപ്പിക്കുമെന്ന് എം.സി.എ പ്രസിഡന്റ് അജിന്‍ക്യ നായിക് പറഞ്ഞു. താരങ്ങള്‍ക്ക് അത് കൂടുതല്‍ ഉയരങ്ങളിലേക്ക് ഉയരാന്‍ സഹായകരമാവുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.