കൊച്ചി: വാഗമണ്ണില്‍ ലഹരി വിരുന്നുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലായിരുന്ന മോഡലും നടിയുമായ ബ്രിസ്റ്റിയെ റിമാന്‍ഡ് ചെയ്യുന്നത് ഒഴിവാക്കാന്‍ പ്രമുഖ സിനിമാ നടനും കൊച്ചിയില്‍ നിന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ഇടപെട്ടതായി സൂചന. ഇതോടെ നടിയെ ആദ്യം സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. എന്നാല്‍ അന്വേഷണം കൂടുതല്‍ ശക്തമായതോടെ പൊലീസ് ബ്രിസ്റ്റിയെ കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്യുകയായിരുന്നു.
റെയ്ഡ് നടക്കുന്ന സമയത്ത് ഈ നടന് വാഗമണ്ണിലെ മറ്റൊരു റിസോര്‍ട്ടിലുണ്ടായിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെ പ്രക്ഷകര്‍ക്ക് പരിചിതനായ ഇദ്ദേഹത്തിന് ബ്രിസ്റ്റിയുമായി അടുത്ത സൗഹൃദമുണ്ടെന്നും പൊലീസിലെ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുത്താനായിരുന്നു ശ്രമിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
വാഗമണ്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലെ ലഹരി നിശാ പാര്‍ട്ടിക്കിടെ പിടിയിലായവരുടെ കയ്യില്‍ നിന്ന് ഏഴ് തരത്തിലുളള ലഹരി വസ്തുക്കളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. എംഡിഎംഎ, എല്‍എസ്ഡി, കഞ്ചാവ്, എംഡിഎംഎയുടെ വകഭേദങ്ങളായ എക്സ്റ്റസി പില്‍സ്, എക്സറ്റസി പൗഡര്‍, ചരസ്, ഹാഷിഷ് എന്നിവയാണ് പ്രതികളില്‍ നിന്ന് കണ്ടെടുത്തത്. അറസ്റ്റിലായ ഒമ്പത് പ്രതികളുടെ വാഹനങ്ങളില്‍ നിന്നും ബാഗുകളില്‍ നിന്നുമായാണ് ലഹരി വസ്തുക്കളെല്ലാം ലഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.