കുട്ടികളിലെ വായ്‌നാറ്റം; കണ്ടറിഞ്ഞ് ചികിത്സിക്കാം

കുട്ടികളിലെ വായ്‌നാറ്റം; കണ്ടറിഞ്ഞ് ചികിത്സിക്കാം

കുട്ടികളില്‍ ഹാലിറ്റോസിസ് അല്ലെങ്കില്‍ വായ്നാറ്റം സാധാരണമാണ്. കുട്ടികളിലും മുതിര്‍ന്നവരിലും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വായ്നാറ്റം ഒരുപോലെയാണ്, കാരണം വായില്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനം വര്‍ദ്ധിക്കുന്നു. എന്നിരുന്നാലും, രാവിലെ പല്ല് തേച്ച് വായ കഴുകി കഴിയുമ്പോള്‍ ഇവയ്ക്ക് താത്കാലിക പരിഹാരമുണ്ടാകും.

ചില അടിസ്ഥാന കാരണങ്ങളാല്‍ ഇത് സ്ഥിരമായ ദുര്‍ഗന്ധമാകാറുണ്ട്. ഒരു പ്രധാനപ്പെട്ട കാരണം, വയറിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കുട്ടിക്ക്; അതായത് കൃത്യമായ ദഹനം നടക്കാതെ വരുമ്പോള്‍ ഇത്തരത്തില്‍ വായ്‌നാറ്റം അനുഭവപ്പെടാം.

വായ്‌നാറ്റം സാധാരണയായി കുട്ടിയുടെ വായില്‍ ബാക്ടീരിയയുടെ രൂപത്തിലാണ് ഉണ്ടാവുക. അതിനാലാണ് വല്ലാത്ത ഒരു ദുര്‍ഗന്ധം പുറപ്പെടുവിക്കുന്നത്.

തെറ്റായ ദന്ത പരിപാലനം ഒരു പരിധി വരെ വായ്‌നാറ്റത്തിന് പ്രധാന കാരണമാണ്. ദന്ത ശുചിത്വം പാലിക്കപ്പെടാതെ വരുമ്പോഴും മോശം ഭക്ഷണ ശീലങ്ങള്‍ അല്ലെങ്കില്‍ ചില രോഗാവസ്ഥകള്‍ എന്നിവ കൊണ്ടുമാവാം. എന്നാല്‍, മുതിര്‍ന്നവരേക്കാള്‍ കുട്ടികള്‍ക്ക് പൊതുവെ വായ്‌നാറ്റം കൂടുതലാണ്. പ്രത്യേകിച്ചും മധുര പലഹാരങ്ങള്‍ കഴിച്ച ശേഷം ചൂടു വെള്ളം കുടിക്കുന്നത് നല്ലതാണ്. വീട്ടിലാണെങ്കില്‍ പല്ല് തേച്ച് വൃത്തിയാക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.