ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ ഓഫീസിന് നേര്‍ക്ക് ആള്‍ക്കൂട്ട ആക്രമണം. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. തുറ ടൗണിലെ ഓഫിസിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്.
തുറ ടൗണിനെ സംസ്ഥാനത്തിന്റെ ശൈത്യകാല തലസ്ഥാനമാക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്നവരുമായി ചര്‍ച്ചയ്ക്ക് എത്തിയതായിരുന്നു മുഖ്യമന്ത്രി. ഗാരോ മലനിര കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ദീര്‍ഘനാളായി ഈ ആവശ്യം ഉന്നയിച്ച് നിരാഹാര സമരത്തിലാണ്.
മുഖ്യമന്ത്രി എത്തിയതിന് പിന്നാലെ ഓഫീസ് വളഞ്ഞ ജനക്കൂട്ടം ഓഫീസിലേക്ക് കല്ലെറിയുകയായിരുന്നു. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. രാത്രി വൈകിയും മുഖ്യമന്ത്രിക്ക് ഓഫീസിന് പുറത്തിറങ്ങാനായിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.