ദേശീയ വനിതാ കമ്മീഷന്‍ സംഘം മണിപ്പൂരില്‍; ലൈംഗിക അതിക്രമത്തിനിരയായ സ്ത്രീകളെ കാണും

 ദേശീയ വനിതാ കമ്മീഷന്‍ സംഘം മണിപ്പൂരില്‍; ലൈംഗിക അതിക്രമത്തിനിരയായ സ്ത്രീകളെ കാണും

ഇംഫാല്‍: ദേശീയ വനിതാ കമ്മീഷന്‍ സംഘം മണിപ്പൂരിലെത്തി. കുക്കി-മെയ്‌തേയി വിഭാഗങ്ങളിലായി ലൈംഗിക അത്രിക്രമങ്ങള്‍ നേരിട്ട സ്ത്രീകളുമായി സംഘം കൂടിക്കാഴ്ച്ച നടത്തും.

മണിപ്പൂരില്‍ രണ്ട് സ്ത്രീകള്‍ പരസ്യമായി ആക്രമിക്കപ്പെടുന്നതിന്റെ വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മെയ് നാലിന് മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്‌നരാക്കി നടത്തിക്കുകയും മര്‍ദ്ദിക്കുകയും ഇവരില്‍ ഒരാളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തിരുന്നു.

മണിപ്പൂരില്‍ സ്ത്രീകള്‍ക്ക് നേരേ നടക്കുന്ന എല്ലാ ആക്രമണങ്ങളെയും കുറിച്ച് വിവിധ സംഘടനാ പ്രവര്‍ത്തകര്‍ വനിതാ കമ്മീഷനെ നേരത്തെ അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. സംസ്ഥാന പൊലീസ് വെറും കാഴ്ചക്കാരായി തുടര്‍ന്നെന്നും ആള്‍ക്കൂട്ടക്കൊലകള്‍ക്കും വീടുകള്‍ കത്തിക്കുന്നതിനും ജനങ്ങള്‍ നിശ്ശബ്ദ കാഴ്ചക്കാരായി തുടര്‍ന്നെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.

മെയ് നാലിന് നടന്ന സംഭവത്തിന്റെ വീഡിയോ ജൂലൈ 19 നാണ് പ്രചരിച്ചത്. ഇതിന് പിന്നാലെ വനിതാ കമ്മീഷന്‍ മേധാവി സ്വമേധയാ നടപടിയെടുക്കുകയും മണിപ്പൂര്‍ സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.