• Sun Mar 30 2025

ഡല്‍ഹി വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീപിടിച്ചു

ഡല്‍ഹി വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീപിടിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണിക്കിടെ സ്‌പൈസ്ജെറ്റ് വിമാനത്തിന് തീപിടിച്ചു. എന്‍ജിനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് നേരിയ തോതില്‍ തീപിടിച്ചത്.

എന്‍ജിനുകളിലൊന്നില്‍ നിന്നാണ് തീ പടര്‍ന്നത്. ഉടന്‍ അഗ്‌നിശമനസേനയെ എത്തിച്ച് തീയണച്ചതായും അറ്റകുറ്റപ്പണിക്ക് എത്തിയ ജീവനക്കാര്‍ സുരക്ഷിതരാണെന്നും എയര്‍ലൈന്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ ട്വീറ്റ് ചെയ്തു. വിമാന സര്‍വീസുകളെ അപകടം ബാധിച്ചില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.