വാ​ഹ​ന രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി മാ​ര്‍​ച്ച്‌ 31വരെ നീ​ട്ടി

വാ​ഹ​ന രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി മാ​ര്‍​ച്ച്‌ 31വരെ നീ​ട്ടി

ന്യൂ​ഡ​ല്‍​ഹി: വാ​ഹ​ന രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി മാ​ര്‍​ച്ച്‌ 31 വ​രെ നീ​ട്ടിയിരിക്കുന്നു. 2020 ഫെബ്രു​വ​രി ഒ​ന്നി​നു​ ശേ​ഷം തീ​ര്‍​ന്ന​വ​യു​ടെ കാ​ലാ​വ​ധി​യാ​ണ് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം 2021 മാ​ര്‍​ച്ച്‌ 31 വ​രെ നീട്ടിയിരിക്കുന്നത്. കൊറോണ വൈറസ് സൃഷ്ടിച്ച സാമ്പത്തിക പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്തു വാ​ഹ​ന​രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​ക​ണ​മെ​ന്ന് ച​ര​ക്കു​വാ​ഹ​ന ഉ​ട​മ​ക​ളും സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളും കേ​ന്ദ്ര​ത്തി​നു ക​ത്ത് ന​ല്‍​കി​യി​രു​ന്നു. ഇ​തു ക​ണ​ക്കി​ലെ​ടു​ത്താ​ണു കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം എടുത്തിരിക്കുന്നത്. ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്,പെ​ര്‍​മി​റ്റ്,ഫി​റ്റ്ന​സ്, താ​ല്‍​കാ​ലി​ക ര​ജി​സ്ട്രേ​ഷ​ന്‍ എ​ന്നി​വ​യു​ടെ കാ​ലാ​വ​ധി​യാ​ണ് നീട്ടിയിരിക്കുന്നത്. നേ​ര​ത്തെ ഡി​സം​ബ​ര്‍ വരെയായിരുന്നു കാലാവധി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.