നഴ്‌സുമാരെ ഡോക്ടര്‍ മര്‍ദിച്ചു; തൃശൂരില്‍ ഇന്ന് നഴ്സുമാരുടെ പണിമുടക്ക്; ആശുപത്രികള്‍ കരിദിനം ആചരിക്കും

 നഴ്‌സുമാരെ ഡോക്ടര്‍ മര്‍ദിച്ചു; തൃശൂരില്‍ ഇന്ന് നഴ്സുമാരുടെ പണിമുടക്ക്; ആശുപത്രികള്‍ കരിദിനം ആചരിക്കും

തൃശൂര്‍: തൃശൂരില്‍ ഇന്ന് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ പണിമുടക്കും. നൈല്‍ ആശുപത്രിയിലെ നാല് നഴ്‌സുമാരെ ഉടമകൂടിയായ ഡോക്ടര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഡോ. അലോഗിനെ അറസ്റ്റു ചെയ്യുന്നതുവരെ സമരം ചെയ്യുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. രാവിലെ പത്തിന് പടിഞ്ഞാറെ കോട്ടയില്‍ നിന്നും പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും. അത്യാവശ്യ സേനവങ്ങള്‍ക്കു മാത്രം നേഴ്‌സുമാരെ അനുവദിക്കും.

എന്നാല്‍ ഇന്ന് കരിദിനം ആചരിക്കുമെന്ന് തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളും പ്രഖ്യാപിച്ചു. ഡോ. അലോഗിനെ നഴ്‌സുമാര്‍ മര്‍ദിച്ചുവെന്നാണ് ഇവരുടെ ആരേപണം. നഴ്സുമാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് ഇന്നലെ ജില്ലാ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചക്കിടെയാണ് തര്‍ക്കവും കയ്യാങ്കളിയുമുണ്ടായത്.

ചര്‍ച്ചക്കിടെ ആശുപത്രി ഉടമ ഡോക്ടര്‍ അലോക് മര്‍ദ്ദിച്ചെന്നാണ് നഴ്‌സുമാരുടെ ആരോപണം. എന്നാല്‍ ചര്‍ച്ച മതിയാക്കി പുറത്തുപോകാന്‍ ശ്രമിച്ച തന്നേയും ഭാര്യയേയും നഴ്‌സുമാര്‍ ആക്രമിച്ചെന്നാണ് ഡോക്ടറുടെ ആരോപിച്ചു. കൈക്ക് പരിക്കേറ്റ ഡോക്ടറും ഭാര്യയും വെസ്റ്റ്ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുകൂട്ടരുടേയും പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.