ഫൊക്കാന ഓണാഘോഷം "പൊന്നോണം" സെപ്റ്റംബർ 24 ന്

ഫൊക്കാന ഓണാഘോഷം

വാഷിംഗ്ടൺ ഡിസി: ഫൊക്കാനയുടെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷ പരിപാടി ''പൊന്നോണം'' സെപ്റ്റംബർ 24 ന് മേരിലാൻ്റ് വാൾട്ട് വൈറ്റ്മാൻ ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തും. ഫൊക്കാനയുടെ അമേരിക്കയിലേയും കാനഡയിലേയും അംഗ സംഘടാനഗങ്ങളുടെ വിവിധങ്ങളായ കലാപരിപാടികളാണ് ഓണാഘോഷങ്ങളുടെ മുഖ്യ ആകർഷണം. കലാപരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന സംഘടനാഗങ്ങൾ ഫൊക്കാന സെക്രട്ടറി ഡോ. കലാ ഷഹിയുടെ 202-359 - 8427 എന്ന നമ്പരിൽ വിളിച്ച് പേരു രജിസ്റ്റർ ചെയ്യേണ്ടതാണ്. 

ഫൊക്കാനയുടെ "പൊന്നോണം'' ഓണാഘോഷത്തിലേക്ക് ഫൊക്കാനയുടെ അംഗസംഘടനകളെയും അവരുടെ പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, സെക്രട്ടറി ഡോ. കല ഷഹി, ട്രഷർ ബിജു ജോൺ, എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ്, ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ, വൈസ് പ്രസിഡന്റ് ചക്കോകുര്യൻ, ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പൻ, അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ, ജോയിന്റ് ട്രഷർ ഡോ. മാത്യു വർഗീസ്‌, ജോയിന്റ് അഡീഷണൽ ട്രഷറർ ജോർജ് പണിക്കർ, വിമെൻസ് ഫോറം ചെയർ ഡോ. ബ്രിജിറ്റ് ജോർജ് എന്നിവർ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.