സിന്യൂസ് ഗ്ലോബല്‍ കോര്‍ഡിനേറ്റേഴ്‌സ് യോഗം നടത്തി

സിന്യൂസ് ഗ്ലോബല്‍ കോര്‍ഡിനേറ്റേഴ്‌സ് യോഗം നടത്തി

കൊച്ചി: സിന്യൂസ് ഗ്ലോബല്‍ കോര്‍ഡിനേറ്റേഴ്‌സ് യോഗം ശനിയാഴ്ച്ച ഓണ്‍ലൈനായി നടത്തി. ഫാ. ജോണ്‍സന്‍ പാലപ്പള്ളില്‍ സി.എം.ഐ പ്രത്യേക സന്ദേശം പങ്കുവച്ചു. സ്വര്‍ഗ രാജ്യം അവകാശമാക്കാന്‍ എന്തു ചെയ്യണം എന്ന ചോദ്യം യേശുവിനോട് ചോദിച്ചത് ഇന്നായിരുന്നുവെങ്കില്‍ ഉള്ളതെല്ലാം വിറ്റ് സമൂഹ മാധ്യമങ്ങളിലൂടെ സഭയുടെ വളര്‍ച്ചയ്ക്കായി പരിശ്രമിക്കൂ എന്ന് പറയുമായിരുന്നുവെന്ന് ഫാ. ജോണ്‍സന്‍ തമാശരൂപേണ പറഞ്ഞു. ഇന്നത്തെ കാലഘട്ടത്തില്‍ സമൂഹ മാധ്യമങ്ങളുടെ പ്രസക്തിയും സ്വാധീനവും അത്രത്തോളം വലുതാണെന്നും അദ്ദേഹം പറഞ്ഞു.



ചുരുങ്ങിയ കാലം കൊണ്ട് ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന നിലയിലുള്ള സിന്യൂസിന്റെ വളര്‍ച്ചയില്‍ തുടക്കം മുതല്‍ ഉള്ള ആള്‍ എന്ന നിലയില്‍ അഭിമാനിക്കുന്നു. ധാര്‍മികതയും ആദ്ധ്യാത്മക ബോധവുമുള്ള നേതൃത്വമാണ് സിന്യൂസിന്റെ കരുത്ത്. അധികാരികളോടും നേതൃത്വത്തോടും വിധേയത്വം പുലര്‍ത്തുന്നതില്‍ സിന്യൂസ് നേതൃത്വം കാട്ടുന്ന പ്രതിബന്ധത അഭിമാനം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സിന്യൂസിന്റെ വളര്‍ച്ചയെപ്പറ്റിയും മറ്റ് പോര്‍ട്ടലുകളില്‍നിന്നും സിന്യൂസിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങള്‍ എന്താണെന്നും അദ്ദേഹം വിവരിച്ചു.

സിന്യൂസിന്റെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് സി.ഇ.ഒ ലിസി കെ ഫെര്‍ണാണ്ടസ് വിശദീകരിച്ചു. എല്ലാവരുടെയും സഹകരണത്തിനും കൂട്ടായ പ്രവര്‍ത്തനത്തിനും പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

സിന്യൂസ് ബഹറിന്‍ ടീമിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ അമേരിക്കയില്‍ നിന്നുള്ള ഷേര്‍ളി ഷാജി സ്വാഗതവും സെലിന്‍ പോള്‍സണ്‍ നന്ദിയും പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോര്‍ഡിനേറ്റര്‍മാര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.