മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് കാണാതായത് 13.13 ലക്ഷം സ്ത്രീകളേയും പെണ്‍കുട്ടികളേയും; മുന്നില്‍ മധ്യപ്രദേശ്

മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് കാണാതായത് 13.13 ലക്ഷം സ്ത്രീകളേയും പെണ്‍കുട്ടികളേയും; മുന്നില്‍ മധ്യപ്രദേശ്

ന്യൂഡല്‍ഹി: 2019 നും 2021നും ഇടയില്‍ രാജ്യത്ത് 13.13 ലക്ഷത്തലധികം സ്ത്രീകളെയും പെണ്‍കുട്ടികളെയും കാണാതായതായി കേന്ദ്രസര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ പേരെ കാണാതായത് മധ്യപ്രദേശില്‍ നിന്നാണ്. രണ്ടാമത് പശ്ചിമബംഗാളാണ്. പാര്‍ലമെന്റിലാണ് ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. 

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഈ മൂന്ന് വര്‍ഷത്തിനിടയില്‍ 10,61,648 സ്ത്രീകളേയും 2,51,430 പെണ്‍കുട്ടികളേയുമാണ് കാണാതായത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കിയത്.

മധ്യപ്രദേശില്‍ 1,60,180 സ്ത്രീകളെയും 38,234 പെണ്‍കുട്ടികളെയും കാണാതായി. ഇതേ കാലയളവില്‍ പശ്ചിമ ബംഗാളില്‍ നിന്ന് 1,56,905 സ്ത്രീകളെയും 36,606 പെണ്‍കുട്ടികളെയും കാണാതായി. മഹാരാഷ്ട്രയില്‍ 1,78,400 സ്ത്രീകളെയും 13,033 പെണ്‍കുട്ടികളെയും കാണാതായി. 

കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികളെയും സ്ത്രീകളെയും കാണാതായത് ഡല്‍ഹിയിലാണ്. രാജ്യ തലസ്ഥാനത്ത് 2019നും 2021 നും ഇടയില്‍ 61,054 സ്ത്രീകളെയും 22,919 പെണ്‍കുട്ടികളെയും കാണാതായപ്പോള്‍ ജമ്മു കശ്മീരില്‍ 8,617 സ്ത്രീകളെയും 1,148 പെണ്‍കുട്ടികളെയുമാണ് കാണാതായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.