റാഞ്ചി: മുഹറം ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ ഘോഷയാത്രയില്‍ ദേശീയ പതാകയില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ 18 പേര്‍ക്കെതിരെ കേസ്. ജാര്‍ഖണ്ഡിലെ പലാമു ജില്ലയില്‍ ചെയിന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
ഷാപൂര്‍, കല്യാണ്‍പൂര്‍, കങ്കാരി എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോയ മുഹറം ഘോഷയാത്രയില്‍ ഡി.ജെ സംഗീതത്തിനൊപ്പം ദേശീയപതാക വീശിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
പതാകയുടെ നടുക്ക് അശോക ചക്രത്തിന് പകരം ഉറുദു അക്ഷരങ്ങളാണ് ഉണ്ടായിരുന്നത്. പതാകയുടെ അടിയില്‍ ഒരു വാളിന്റെ ചിത്രവുമുണ്ടായിരുന്നു. 1971 ലെ ദേശീയ മാനത്തോടുള്ള അധിക്ഷേപങ്ങള്‍ നിരോധിക്കല്‍ നിയമപ്രകാരം സംഭവത്തില്‍ 18 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ വര്‍ഷത്തെ മുഹറം ഘോഷയാത്രയില്‍ കാണ്‍പൂരിലും സമാനമായ സംഭവമുണ്ടായിരുന്നു. ദേശീയ പതാകയ്ക്കുള്ളില്‍ ചില ചിഹ്നങ്ങള്‍ ചേര്‍ത്ത് പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇതിന്റെ വീഡിയോ വൈറലായതോടെ വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗ്ദള്‍ എന്നീ സംഘടനകള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.