ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തിയതി ഇന്ന്; സമയ പരിധി നീട്ടിയേക്കില്ല

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തിയതി ഇന്ന്; സമയ പരിധി നീട്ടിയേക്കില്ല

ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തിയതി ഇന്ന്. സമയ പരിധി നീട്ടുന്നത് സംബന്ധിച്ച് ഒരു സൂചനയും പുറത്തുവന്നിട്ടില്ല. അതായത് ഇന്ന് കൊണ്ട് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ വലിയ തുക പിഴയായി നൽകേണ്ടിവരും. പഴയ നികുതി ഘടന പ്രകാരം അഞ്ച് ലക്ഷവും പുതിയ നികുതി ഘടന പ്രകാരം ഏഴ് ലക്ഷവും വാർഷിക വരുമാനമുള്ളവർക്കാണ് ആദായ നികുതി ബാധകമാകുന്നത്.

എങ്ങനെ ഫയൽ ചെയ്യണം ?

https://www.incometax.gov.in/iec/foportal/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് അതിലെ നിങ്ങളുടെ ആധാറോ പാൻ നമ്പറോ നൽകി ലോഗ് ഇൻ ചെയ്യുക. പിന്നാലെ ഇ-ഫയൽ റിട്ടേൺ എന്ന ടാബിൽ ക്ലിക്ക് ചെയ്ത് സാമ്പത്തിക വർഷം കൂടി നൽകുക.
ഓഫ്ലൈനായും ഓൺലൈനായും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം. താഴെ ഇതിനുള്ള ഓപ്ഷൻ കൂടിയുണ്ട്. അത് കൂടി തെരഞ്ഞെടുത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കാം.

നികുതി പരിധിയിൽ അല്ലെങ്കിലും ഐടിആർ ഫയൽ ചെയ്താൽ ഗുണങ്ങളേറെ :

നികുതി പരിധിയിൽ വരാത്തവരും ഐടിആർ ഫയൽ ചെയ്യുന്നത് നല്ലതാണെന്നാണ് വിദഗ്ധർ പറയുന്നത്. ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കുന്നത് നിങ്ങളുടെ വാർഷിക വരുമാനം തെളിയിക്കുന്ന രേഖയാണ്. ഈ രേഖ ക്രെഡിറ്റ് കാർഡ്, ലോൺ പോലുള്ള സാമ്പത്തിക നടപടിക്രമങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും. ആദായ നികുതി അടയ്ക്കേണ്ടാത്ത ചില ഇളവുകൾ നൽകുന്ന പണമിടപാടുകളുടെ റീഫണ്ട് ലഭിക്കാനും ഐടിആർ ഫയലിംഗിലൂടെ സാധിക്കും.

വിദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ വിസ ലഭിക്കാൻ പലപ്പോഴും ഇൻകം ടാക്സ് റിട്ടേൺ ആവശ്യമായി വരാറുണ്ട്. വീസ അധികൃതർ മൂന്ന് മുതൽ അഞ്ച് വർഷം വരെയുള്ള ഐടിആർ ആണ് ആവശ്യപ്പെടാറുള്ളത്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മനസിലാക്കാനാണ് അധികൃതർ ഈ രേഖ ഉപയോഗിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.