വിസ്മയക്കാഴ്ചയുടെ വിരുന്ന്; നാളെയും ഓഗസ്റ്റ് 30 നും ആകാശത്ത് സൂപ്പര്‍മൂണ്‍

വിസ്മയക്കാഴ്ചയുടെ വിരുന്ന്; നാളെയും ഓഗസ്റ്റ് 30 നും ആകാശത്ത്  സൂപ്പര്‍മൂണ്‍

ന്യൂഡല്‍ഹി: ആകാശത്തെ അപൂര്‍വ കാഴ്ചയായ സൂപ്പര്‍മൂണ്‍ ഈ മാസം രണ്ട് തവണ ദൃശ്യമാകും. ആദ്യത്തേത് നാളെയും മറ്റൊന്ന് ഓഗസ്റ്റ് 30 നും ദൃശ്യമാകും. ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയത്താണ് സൂപ്പര്‍മൂണ്‍ ദൃശ്യമാകുന്നത്.

ഇതുവഴി പൂര്‍ണ ചന്ദ്രനെ പതിവിലും വലുതും തിളക്കവുമുള്ളതായി കാണാന്‍ കഴിയും. അതായത് സാധാരണ കാണുന്നതില്‍ നിന്ന് എട്ട് ശതമാനം അധികം വലുപ്പവും 16 ശതമാനം അധികം പ്രകാശവും ഈ സമയം ചന്ദ്രനുണ്ടാകും.

രണ്ട് സൂപ്പര്‍ മൂണുകള്‍ ഒരേ മാസം സംഭവിക്കുന്നത് അപൂര്‍വമാണ്. ഇതിന് മുന്‍പ് 2018 ലായിരുന്നു രണ്ട് സൂപ്പര്‍ മൂണുകള്‍ ഒരേ മാസം ദൃശ്യമായത്.

ഇനി രണ്ട് സൂപ്പര്‍ മൂണുകള്‍ ഒരേ മാസം കാണാന്‍ 2037 വരെ കാത്തിരിക്കണം. ഇന്ത്യയില്‍ ഇന്ന് അര്‍ധരാത്രി 12 ന് ശേഷമാകും സൂപ്പര്‍മൂണ്‍ പ്രതിഭാസം ആരംഭിക്കുക. നാളെ പുലര്‍ച്ചെ 2.41വരെ ഇത് നീണ്ടു നില്‍ക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.