കൊല്ലം: കരുനാഗപ്പള്ളിയില്‍ വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. യു.എസില്‍ നിന്ന് അമൃതപുരിയിലെത്തിയ 44 കാരിയാണ് പീഡനത്തിനിരയായത്. കേസില്‍ ചെറിയഴീക്കല്‍ സ്വദേശികളായ നിഖില്‍, ജയന്‍ എന്നിവരാണ് പിടിയിലായത്.
രണ്ട് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അമൃതപുരി ആശ്രമത്തിന് സമീപമുള്ള ബീച്ചില്‍ ഇരിക്കുകയായിരുന്ന യുവതിയുമായി യുവാക്കള്‍ സൗഹൃദം സ്ഥാപിച്ചു. പിന്നീട് സിഗരറ്റ് വേണോയെന്ന് യുവതിയോട് ചോദിച്ചു. അവര്‍ അത് വിസമ്മതിച്ചപ്പോള്‍ മദ്യകുപ്പി നല്‍കി പ്രലോഭിപ്പിച്ച് ബൈക്കില്‍ കയറ്റി. പിന്നീട് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അമിതമായി മദ്യം നല്‍കി ബോധം നഷ്ടപ്പെടുത്തിയാണ് യുവതിയെ പീഡിപ്പിച്ചത്.
സംഭവത്തിനു ശേഷം ആശ്രമത്തിലെത്തിയ ഇവര്‍ അധികൃതരോട് വിവരം പറഞ്ഞു. ആശ്രമത്തില്‍ നിന്ന് ആശുപത്രിയിലെത്തിച്ചു. പിന്നീട് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രിയാണ് നിഖിലിനേയും ജയനേയും പൊലീസ് പിടികൂടുന്നത്. കരുനാഗപ്പള്ളി എ.സി.പിയുടെ നേതൃത്വത്തിലാണ് തുടരന്വേഷണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.