സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ അഭിഭാഷകയ്ക്ക് എതിരെ അന്വേഷണം

സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ അഭിഭാഷകയ്ക്ക് എതിരെ അന്വേഷണം

ദുബായ്: സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ അഭിഭാഷയ്ക്ക് എതിരെ അന്വേഷണം നടത്തി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. സമൂഹമാധ്യമത്തില്‍ ഫോളോവേഴ്സിനെ ആകർഷിക്കാനായി കോടതിയുടെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്നതാണ് ഇവർക്കെതിരെയുളള കുറ്റം. മകനെ അപമാനിച്ച പിതാവിനെതിരെ യുഎഇയിലെ കുടുംബ കോടതി കേസെടുക്കാന്‍ ഉത്തവിട്ടുവെന്നായിരുന്നു പ്രചാരണം.

അന്വേഷണത്തിന്‍റെ ഭാഗമായി അഭിഭാഷകയെ പബ്ലിക് പ്രോസിക്യൂഷന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. വീഡിയോ കെട്ടുകഥയാണെന്ന് ഇവർ സമ്മതിച്ചു. വീഡിയോ വ്യാജമാണെന്ന് ജുഡീഷ്യല്‍ വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ പിന്നീട് അറിയിക്കുകയും ചെയ്തിരുന്നു.

സമൂഹമാധ്യമത്തില്‍ കൂടുതല്‍ ആളുകളെ ആകർഷിക്കാനായാണ് ഇത്തരത്തിലൊരു വീഡിയോ ചെയ്തതെന്ന് ഇവർ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. കോടതിയുടെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തി ഇവർക്കെതിരെ നിയമപരമായ നടപടിയുണ്ടാകുമെന്നും അധികൃർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.