മോഡി പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി; സുപ്രീം കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കി

മോഡി പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി; സുപ്രീം കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കി

ന്യൂഡല്‍ഹി: മോഡി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പരാതിക്കാരന്‍ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും കീഴ്‌കോടതി നടപടികള്‍ മുന്‍കാല സുപ്രീം കോടതി വിധികള്‍ക്ക് വിരുദ്ധമാണെന്നും രാഹുല്‍ ആരോപിച്ചു. കേസ് പരിഗണിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് രാഹുല്‍ സുപ്രീം കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂലൈ 21 നാണ് അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടുള്ള അപ്പീല്‍ സുപ്രീം കോടതി പരിഗണിച്ചത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയില്‍ സ്റ്റേ അനുവദിച്ചിച്ചില്ല. കൂടാതെ പരാതിക്കാരനായ പൂര്‍ണേഷ് മോഡിക്കും ഗുജറാത്ത് സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് നല്‍കിയിരുന്നു.

2019 ഏപ്രില്‍ 13 ന് കര്‍ണാടകയിലെ കോലാറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു കേസിന് ആസ്പദമായ രാഹുലിന്റെ പ്രസംഗം. എന്തുകൊണ്ടാണ് നീരവ് മോഡി, ലളിത് മോഡി, നരേന്ദ്ര മോഡി എന്ന പേരുകള്‍ സാധാരണമായത്? എല്ലാ കള്ളന്മാരുടെയും കുടുംബപ്പേര് മോഡി എന്നായത് എന്തുകൊണ്ടാകും' എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍.

ഇതിനെതിരെ ഗുജറാത്തിലെ ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോഡിയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. രാഹുലിന്റെ പരാമര്‍ശം മോഡി എന്ന് പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പരാതിയില്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.