ന്യൂഡല്‍ഹി: പരമ്പരാഗത ചികിത്സക്ക് എത്തുന്ന വിദേശികള്‍ക്കായി ആയുഷ് വിസ അവതരിപ്പിച്ച് കേന്ദ്രം. പരമ്പരാഗത ചികിത്സയുടെ കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി. ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരുന്ന വിദേശികള്‍ക്കാണ് ആയുഷ് വിസ അനുവദിക്കുക.
ആയുഷ് ചികിത്സയ്ക്കായി വിദേശ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ സൗകര്യം നല്‍കുന്ന പ്രത്യേക വിസയാണിത്. 2019 ലെ വിസ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തിയാണ് പ്രത്യേക ആയുഷ് വിസ ഏര്‍പ്പെടുത്തിയത്. ചികിത്സാ മേഖലയില്‍ ആയുഷ് വിസ സൃഷ്ടിച്ചത് സുപ്രധാന ചുവടുവെപ്പാണെന്ന് കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.
ആയുഷ് ചികിത്സയ്ക്ക് ഇന്ത്യയിലേക്ക് വരുന്ന വിദേശികള്‍ക്ക് പ്രത്യേക വിസ ഒരുക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഗുജറാത്തില്‍ നടന്ന ആഗോള ആയുഷ് നിക്ഷേപ സംഗമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.