ന്യൂഡൽഹി: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ശ്രീബുദ്ധനെ ഉദ്ധരിച്ചാണ് പ്രിയങ്ക ഗാന്ധിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. മൂന്ന് കാര്യങ്ങളെ മറയ്ക്കാനാവില്ല. സൂര്യൻ ചന്ദ്രൻ സത്യം എന്നിവയാണതെന്നും പ്രിയങ്ക കുറിച്ചു.
രാഹുൽ ഗാന്ധിക്ക് ആശ്വാസകരമായ വിധി വന്നതോടെ കോൺഗ്രസ് കേന്ദ്രങ്ങളിലെല്ലാം ആഹ്ലാദം തുടങ്ങിക്കഴിഞ്ഞു. വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം, സത്യമേവ ജയതേ - ജയ് ഹിന്ദ് എന്നിങ്ങനെയാണ് കോൺഗ്രസിൻറെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വന്ന ആദ്യ പ്രതികരണം. രാഹുൽ ഗാന്ധിക്ക് ആശ്വാസകരമായ വിധിയാണ് വന്നിരിക്കുന്നത്. ഇതോടെ രാഹുലിൻറെ അയോഗ്യത നീങ്ങി ലോക്സഭാഗത്വം പുനസ്ഥാപിക്കപ്പെടും.
രാഹുലിന് പരാമാവധി ശിക്ഷ നൽകാൻ വിചാരണ കോടതി പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്ന് നിരീക്ഷിച്ച് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. എന്തുകൊണ്ട് പരമാവധി ശിക്ഷയെന്ന് വിചാരണ കോടതി വിശദീകരിക്കേണ്ടതുണ്ട്. സ്റ്റേ നൽകണമെങ്കിൽ അസാധാരണ സാഹചര്യം വേണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.