ന്യൂഡൽഹി: ഇന്നല്ലങ്കിൽ നാളെ സത്യം ജയിക്കും. എന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് എനിക്ക് വ്യക്തതയുണ്ടെന്ന് രാഹുൽ ഗാന്ധി. അപകീർത്തി കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
ഇന്നല്ലെങ്കിൽ നാളെ സത്യം ജയിക്കും. പിന്തുണ തന്ന എല്ലാവർക്കും നന്ദി. എഐസിസി ആസ്ഥാനത്ത് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കെസി വേണുഗോപാൽ, ജയറാം രമേശ്, അധീർ രഞ്ജൻ ചൗധരി എന്നിവർക്കൊപ്പമെത്തിയാണ് മാധ്യമങ്ങളെ കണ്ടത്. നേരത്തെ വിധി വന്നതിനു പിന്നാലെ എക്സ് പ്ലാറ്റ്ഫോമിൽ രാഹുൽ കുറിപ്പിട്ടിരുന്നു. വിധി എന്തായാലും തന്റെ കർത്തവ്യം മാറുന്നില്ലെന്നും ഇന്ത്യയെന്ന ആശയം സംരക്ഷിക്കുമെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.
വിധി അനുകൂലമായതോടെ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ അംഗത്വത്തിനുള്ള അയോഗ്യത നീങ്ങും. എല്ലാ കള്ളന്മാർക്കും മോഡി എന്ന പേരു വന്നതെങ്ങനെ എന്ന പരാമർശത്തിന്റെ പേരിലാണ് രാഹുൽ കുറ്റക്കാരനാണെന്നു കോടതി വിധിച്ചത്. രാഹുലിന്റെ പരാമർശങ്ങൾ ഔചിത്യമുള്ളതെന്നു കരുതാനാവില്ലെന്ന് ജസ്റ്റിസ് ബിആർ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു. പൊതു രംഗത്തുള്ളവർ പ്രസംഗിക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും കോടതി പറഞ്ഞു.
എന്നാൽ രാഹുലിന് പരമാവധി ശിക്ഷ നൽകിയ വിചാരണക്കോടതി നടപടിക്ക് കാരണമൊന്നും കാണുന്നില്ല. അതുകൊണ്ട് കുറ്റക്കാരനെന്ന് കണ്ടെത്തിയത് സ്റ്റേ ചെയ്യുകയാണെന്നും അന്തിമ വിധിക്ക് വിധേയമായിരിക്കും ഇതെന്നും സുപ്രീം കോടതി വിധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.