ക്രിസ്തുമസ് നവ വർഷ വിഭവങ്ങൾ - 8

ക്രിസ്തുമസ് നവ വർഷ വിഭവങ്ങൾ - 8

ചെമ്മീൻ മുരിങ്ങക്ക കറി


ചേരുവകൾ

  • 500 ഗ്രാം ചെമ്മീൻ, വൃത്തിയാക്കിയത് 
  • 1-2 മുരിങ്ങക്ക, 2-3 ഇഞ്ച് കഷണങ്ങളായി മുറിച്ചത്
  • 1 പച്ച മാങ്ങ, നീളത്തിൽ അരിഞ്ഞത്
  • ഇഞ്ചി - ഒരു ഇഞ്ചു കഷ്ണം, ചെറുതായി അരിഞ്ഞത്
  • 2-3 പച്ചമുളക്
  • തേങ്ങാപാൽ - 1/2 കപ്പ് ഒന്നാം പാൽ ,  1 1/2 കപ്പ് രണ്ടാം പാൽ
  • 1 ടീസ്പൂൺ മഞ്ഞൾപ്പൊടി
  • 2-3 ടീസ്പൂൺ കാശ്മീരി മുളകുപൊടി (എരിവ് കൂടുതൽ വേണമെങ്കിൽ ഒരു ടീസ്പൂൺ കൂടി ചേർക്കാവുന്നതാണ്)
  • 2-3 കുടംപുളി (പച്ചമാങ്ങയുടെ പുളി കുറവാണെങ്കിൽ മാത്രം ചേർക്കുക)
  • കറിവേപ്പില
  • വെളിച്ചെണ്ണ
  • ഉപ്പ് ആവശ്യത്തിന്


പാകം ചെയ്യുന്ന വിധം

ചട്ടിയിൽ എണ്ണ ചൂടാക്കുക. ഇഞ്ചി, ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റിയെടുക്കുക.

പച്ച മണം മാറി കഴിഞ്ഞാൽ മുളകുപൊടിയും മഞ്ഞൾപൊടിയും ചേർത്ത് വഴറ്റുക. മുരിങ്ങക്ക, പച്ച മാങ്ങ എന്നിവ ചേർക്കുക.

രണ്ടാം പാൽ ചേർക്കുക. ഗ്രേവി തിളയ്ക്കുമ്പോൾ, ചെമ്മീൻ ഗ്രേവിയിൽ ഇടുക. പുളി കുറവാണെങ്കിൽ കുടംപുളി ചേർക്കുക. ആവശ്യത്തിന് ഉപ്പു ചേർക്കുക.

ചെമ്മീൻ വെന്ത് , ഗ്രേവി പകുതിയാകുന്നതുവരെ ചെറിയ തീയിൽ വേവിക്കുക. 

ഒന്നാം പാൽ ചേർക്കുക. കറി ചെറുതായി ചൂടാകുമ്പോൾ തീ ഓഫ് ചെയ്യുക.

ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. കറിവേപ്പില, ഉള്ളി എന്നിവ ചേർക്കുക. ഇത് കറിയിൽ ചേർത്ത് ഗാർണിഷ് ചെയ്യുക.

നല്ല എരിവും പുളിയുമുള്ള കൊതിയൂറുന്ന ചെമ്മീൻ മുരിങ്ങക്ക കറി റെഡി.


സോണി മനോജ്, ദുബായ്


ക്രിസ്തുമസ് നവ വർഷ വിഭവങ്ങൾ - 7


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.