കോട്ടയം: പുതുപ്പള്ളിയില്‍ പ്രചാരണം ശക്തമാക്കി യുഡിഎഫും എല്‍ഡിഎഫും. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ തിരഞ്ഞടുപ്പ് കണ്വെന്ഷന് ഇന്ന് നടക്കും. ദേശീയ സംസ്ഥാന നേതാക്കളാണ് ചാണ്ടി ഉമ്മന്റെ പ്രചാരണത്തിനായി ഇന്ന് നിയോജക മണ്ഡലത്തിലെത്തുന്നത്. വൈകുന്നേരം നാലിന് പാമ്പാടി സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണ്വന്ഷന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അധ്യക്ഷത വഹിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്, യുഡിഎഫ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ്, ഷിബു ബേബി ജോണ്‍, മാണി.സി കാപ്പന്, സി.പി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 16 നാണ് ഇടതു സ്ഥാനാര്‍ഥി ജെയ്ക്.സി തോമസിന്റെ തിരഞ്ഞെടുപ്പ് കണ്വന്ഷന്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. ഇടതു മുന്നണിയിലെ പ്രധാന കക്ഷി നേതാക്കള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.
വരും ദിവസങ്ങളില്‍ കൂടുതല്‍ ദേശീയ നേതാക്കളെ കളത്തിലിറക്കി പ്രചാരണം കൂടുതല്‍ ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. വിലക്കയറ്റം ഉള്‍പ്പെടെയുള്ള പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങളായി യുഡിഎഫ് ചര്ച്ചയാക്കിക്കഴിഞ്ഞു.
മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് തിരഞ്ഞെടുപ്പ് രംഗം കൊഴുപ്പിക്കാനാണ് ഇടതു മുന്നണിയുടെ നീക്കം. ഈ മാസം 24 ന് പ്രചാരണത്തിനെത്തുന്ന മുഖ്യമന്ത്രി അയര്‍ക്കുന്നത്തും പുതുപ്പള്ളിയിലും യോഗങ്ങളില്‍ പങ്കെടുക്കും. അടുത്ത ദിവസം തന്നെ ബിജെപിയുടെ സ്ഥാനാര്‍ഥിയെയും പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.