തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുമെന്ന സൂചന നൽകി വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി. വൈദ്യുതി ക്ഷാമം രൂക്ഷമായതിനാൽ പുറത്തു നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനം ഉടൻ ഉണ്ടാവുമെന്നും മന്ത്രി അറിയിച്ചു. ഇങ്ങനെ പുറത്തു നിന്ന് വെെദ്യുതി വാങ്ങേണ്ടി വന്നാൽ സ്വാഭാവികമായിട്ടും വെെദ്യുതി നിരക്ക് ഉയർത്തേണ്ടി വരുമെന്നും ജലവൈദ്യുത പദ്ധതികൾക്ക് തുടക്കം കുറിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി പറഞ്ഞു.
വെെദ്യുതി ക്ഷാമം രൂക്ഷമായതിനാൽ സ്വാഭാവികമായും വെെദ്യുതി നിരക്ക് ഉയരുമെന്നും കൂടാതെ ജല വൈദ്യുതി പദ്ധതികൾ തുടങ്ങിയാൽ മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാൻ പറ്റുമെന്നുമാണ് മന്ത്രി പറഞ്ഞത്. സംസ്ഥാനത്ത് വെെദ്യുതി ക്ഷാമം രൂക്ഷമായതിനാൽ പുറത്തു നിന്ന് വെെദ്യുതി വാങ്ങുന്നതിനായി നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.
അധികം വെെകാതെ തന്നെ ഈ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിചേർത്തു. ജലവൈദ്യുതി പദ്ധതികൾ പ്രാവർത്തികമായി കഴിഞ്ഞാൽ പ്രതിസന്ധി പരിഹരിക്കപ്പെടും. കൂടാതെ, പദ്ധതികൾ പ്രാവർത്തികമായാൽ വൈദ്യുതി പുറത്ത് വിൽക്കാൻ സാധിക്കുമെന്നും മന്ത്രി മന്ത്രി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.