ചന്ദ്രയാൻ മൂന്നിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ വിജയകരം

ചന്ദ്രയാൻ മൂന്നിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ വിജയകരം

ബംഗളൂരു: ചന്ദ്രയാൻ 3ന്റെ അവസാനഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയകരം. പേടകത്തിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയായതായി ഐഎസ്ആർഒ അറിയിച്ചു. നിലവിൽ ചന്ദ്രനിൽനിന്ന് 100 കിലോ മീറ്റർ ഉയരത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പേടകമുള്ളത്. നാല് ഘട്ടമായി ഭ്രമണപഥം താഴ്ത്തുന്ന പ്രക്രിയ ഇതോടെ അവസാനിച്ചിരിക്കുകയാണ്.

നാളെ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപ്പെടുന്നതോടെ ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങിന് സജ്ജമാകും. ഓഗസ്റ്റ് 23ന് വൈകിട്ട് 5.40നാണ് സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്. നിർണായകമായ സോഫ്റ്റ് ലാൻഡിങ് ഏത് പ്രതികൂല സാഹചര്യത്തിലും നടത്താൻ കഴിയുന്ന തരത്തിലാണ് ഐഎസ്ആർഒ ഇത്തവണ ദൗത്യമൊരുക്കിയിരിക്കുന്നത്.

കഴിഞ്ഞ ജൂലൈ 14നായിരുന്നു ശ്രീഹരിക്കോട്ടയിൽനിന്ന് ഐഎസ്‌ആർഒ ചന്ദ്രയാൻ 3 വിക്ഷേപിച്ചത്. വിക്ഷേപണത്തിന് പിന്നാലെ ഭൂമിയ്ക്ക് മുകളിലുള്ള ഭ്രമണപഥമുയർത്തി വരികയായിരുന്നു. ഓഗസ്റ്റ് മാസം ആദ്യത്തോടെ പേടകം ചന്ദ്രൻറെ ഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഘട്ടം ഘട്ടമായി ഭ്രമണപഥം താഴ്ത്തുന്ന നടപടികൾ തുടർന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.