നോര്‍ത്തേണ്‍ അയര്‍ലന്റില്‍ ആദ്യമായി റാസ കുര്‍ബാന

 നോര്‍ത്തേണ്‍ അയര്‍ലന്റില്‍ ആദ്യമായി റാസ കുര്‍ബാന

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഡൗണ്‍ ആന്റ് കോണര്‍ രൂപതയില്‍ ആദ്യമായി സീറോ മലബാര്‍ റാസ കുര്‍ബാന നടന്നു. സെന്റ് മദര്‍ തെരേസ സീറോമലബാര്‍ കമ്യൂണിറ്റി, ആന്‍ടിറിമില്‍ നടത്തി

പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളായ ഓഗസ്റ്റ് 15 ന് റാസ കുര്‍ബാനയ്ക്ക് റവ.ഫാ. നിതീഷ് ഞാണക്കല്‍ മുഖ്യകാര്‍മ്മികനായിരുന്നു.
റവ.ഫാ.ജോ പഴേ പാസില്‍ (ആര്‍ച്ച് ഡീക്കന്‍), റവ.ഫാ. ജയിന്‍ മണ്ണത്തുകാരന്‍, റവ.ഫാ.റെന്‍സന്‍ തെക്കിനേഴത്ത് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഫാ. ജോ പഴേപറമ്പില്‍ സന്ദേശം നല്‍കി.

ബാബു ജോസഫും ടിജോ തോമസും ഗായകസംഘത്തിന് നേതൃത്വം നല്‍കി.

വികാരി ഫാ. ജെയിന്‍ മണ്ണത്തുകാരനും കൈക്കാരന്മാരായ ബിജുമോന്‍ മൈക്കിള്‍ തലച്ചിറയിലും ജോസഫ് കുര്യനും എല്ലാവിധ സജ്ജീകരണങ്ങളും ഭംഗിയായി നടക്കുവാന്‍ നേതൃത്വം നല്‍കി. ബെല്‍ ഫാസ്റ്റ്, ലിസ്ബന്‍, പോര്‍ട്ടാ ഡൗണ്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിയ വിശ്വാസികള്‍ ആന്‍ട്രിം സീറോ മലബാര്‍ സമൂഹത്തോടു ചേര്‍ന്നത് ഒരു പ്രത്യേക അനുഭവമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26