തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ ബെല്‍ കണ്‍സോര്‍ഷ്യത്തിന് നല്‍കിയ പലിശരഹിത മൊബിലൈസേഷന്‍ ഫണ്ട് വഴി സര്‍ക്കാരിന് നഷ്ടം 36 കോടി രൂപയെന്ന് സിഎജിയുടെ കണ്ടെത്തല്‍. മൊബിലൈസേഷന്‍ അഡ്വാന്‍സ് വ്യവസ്ഥകള്‍ മറികടന്ന് നഷ്ടമുണ്ടാക്കിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സര്‍ക്കരിനോട് സിഎജി റിപ്പോര്‍ട്ട് തേടി.
കരാര്‍ തുകയില്‍ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള ചെലവിന്റെ പത്ത് ശതമാനമാണ് മൊബിലൈസേഷന്‍ അഡ്വാന്‍സ്. കെ ഫോണ്‍ നടത്തിപ്പിന് ബെല്‍ കണ്‍സോര്‍ഷ്യത്തെ ഏല്‍പ്പിച്ച കരാറിലാണ് സി എ ജി നഷ്ടം ചൂണ്ടിക്കാട്ടുന്നത്. 1531 കോടിക്കായിരുന്നു ടെണ്ടര്‍ ഉറപ്പിച്ചത്. ഒരു വ്യവസ്ഥയും പാലിക്കാതെ 109 കോടി രൂപ അഡ്വാന്‍സ് നല്‍കിയെന്നും അതുവഴി 36 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നുമാണ് സി എ ജി വ്യക്തമാക്കുന്നത്.
കെ ഫോണിന്റെ ടെണ്ടറില്‍ മൊബിലൈസേഷന്‍ അഡ്വാന്‍സിനെക്കുറിച്ച് പറയുന്നില്ല. പത്ത് ശതമാനം തുക അഡ്വാന്‍സ് നല്‍കണമെന്ന് കെഎസ്‌ഐടിഎല്ലിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു. ബെല്ലുമായി ഉണ്ടാക്കിയ പേയ്മെന്റ് ടേംസില്‍ സര്‍ക്കാരിന് കിട്ടേണ്ട പലിശയില്ല. പലിശ ഇനത്തില്‍ മാത്രം സര്‍ക്കാരിന് നഷ്ടം 36,35,57,844 കോടിയെന്നാണ് സിഎജി കണ്ടെത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.