ബിജെപിക്കുള്ളിൽ ശ്വാസം മുട്ടുന്നു ; സിന്ധ്യയുടെ മറ്റൊരു വിശ്വസ്തൻ കൂടി കോൺഗ്രസിൽ; തിരിച്ചു വരവ് 1200 കാറുകളുടെ അകമ്പടിയോടെ

ബിജെപിക്കുള്ളിൽ ശ്വാസം മുട്ടുന്നു ; സിന്ധ്യയുടെ മറ്റൊരു വിശ്വസ്തൻ കൂടി കോൺഗ്രസിൽ; തിരിച്ചു വരവ് 1200 കാറുകളുടെ അകമ്പടിയോടെ

ഭോപ്പാൽ: ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് സാമന്ദർ പട്ടേൽ തിരികെ കോൺഗ്രസിലെത്തി. അയ്യായിരം അനുയായികൾക്കും 1200 അകമ്പടി വാഹനങ്ങൾക്കും ഒപ്പമാണ് സാമന്ദർ മാതൃ സംഘടനയിൽ തിരിച്ചെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുന്ന വേളയിൽ ബിജെപിക്ക് കനത്ത തിരിച്ചടിയായി സാമന്ദറിന്റെ കോൺഗ്രസ് പ്രവേശം. ബി.ജെ.പിയിൽ നിന്ന് വീർപ്പുമുട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പട്ടേലിൻറെ രാജി.

ബിജെപിക്കുള്ളിൽ ശ്വാസം മുട്ടുന്ന അനുഭവമാണ് ഉണ്ടായത്. ഒരു പരിപാടിയിലേക്കും ഞാൻ ക്ഷണിക്കപ്പെട്ടില്ല. അധികാരമോ ബഹുമാനമോ നൽകപ്പെട്ടില്ലെന്ന് സാമന്തർ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും സമ്പന്നരായ രാഷ്ട്രീയ നേതാക്കളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. തെരഞ്ഞെടുപ്പ് സത്യവാങ്മൂല പ്രകാരം 89 കോടി രൂപയാണ് സാമന്ദറിന്റെ ആസ്തി.

അടുത്ത കാലത്തായി സിന്ധ്യയുമായുള്ള ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ തിരിച്ചെത്തുന്ന മൂന്നാമത്തെ നേതാവാണ് സാമന്ദർ. ജൂൺ 14ന് സിന്ധ്യയുമായുള്ള ബന്ധം ഉപേക്ഷിച്ച് ബൈജ്‌നാഥ് സിങ് യാദവ് 700 കാറുകളുടെ അകമ്പടിയോടെ കോൺഗ്രസിൽ തിരികെയെത്തിയിരുന്നു. ബിജെപി ശിവ്പുരി ജില്ലാ വൈസ് പ്രസിഡണ്ട് രാകേഷ് കുമാർ ഗുപ്തയും ജൂൺ 26ന് കോൺഗ്രസിൽ ചേർന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.