തിരുവനന്തപുരം: റെഡ് സിഗ്നല്‍ ലംഘിച്ചാല്‍ ഇനി ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഉദ്യോഗസ്ഥര്‍ നേരിട്ട് പിടികൂടുന്ന നിയമലംഘനങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. നിയമം ലംഘിച്ച് മറ്റുള്ളവരെ അപകടപ്പെടുത്തുന്ന തരത്തില്‍ അശ്രദ്ധമായി വാഹനം ഓടിക്കുന്നത് പരിഗണിച്ചുകൊണ്ടാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത്.
എന്നാല്‍ കാമറയിലൂടെ പിടികൂടുന്ന കേസുകള്‍ കോടതികളാണ് പരിഗണിക്കുന്നത്. ഇവയ്ക്കും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഉണ്ടാകും. 2017-ലെ ചട്ടപ്രകാരമാണ് നടപടി. അലക്ഷ്യമായ ഡ്രൈവിങ്,
മദ്യപിച്ചുള്ള ഡ്രൈവിങ്, അതിവേഗം, ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ഫോണ്‍ ഉപയോഗം, വാഹനങ്ങള്‍ ഉപയോഗിച്ചുള്ള അഭ്യാസ പ്രകടനങ്ങള്‍ എന്നിവയ്ക്കാണ് പൊതുവേ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. എന്നാല്‍ റെഡ് സിഗ്നല്‍ ലംഘിച്ചുകൊണ്ടുള്ള ഡ്രൈവിങ്ങിനും ഇനി ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.