ജി 20 ഉച്ചകോടി ന്യൂഡൽഹിയിൽ; ജോ ബൈഡന്‍ അടുത്ത മാസം ഇന്ത്യയിലെത്തും

ജി 20 ഉച്ചകോടി ന്യൂഡൽഹിയിൽ; ജോ ബൈഡന്‍ അടുത്ത മാസം ഇന്ത്യയിലെത്തും

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടുത്ത മാസം ഇന്ത്യയിലെത്തും. സെപ്റ്റംബര്‍ ഏഴു മുതല്‍ പത്തു വരെയാകും ബൈഡന്റെ സന്ദര്‍ശനം. വൈറ്റ് ഹൗസ് സുരക്ഷാ ഉപദേഷ്ടാവ് ജേക് സള്ളിവനാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി-20 നേതൃ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. ഉച്ചകോടി നടക്കുന്ന എട്ടു മുതല്‍ പത്ത് വരെ ദില്ലി സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു.

ഉച്ചകോടിയില്‍ ബൈഡന്‍ ലോക നേതാക്കളുമായി ഉക്രെയ്ന്‍ യുദ്ധം ഉള്‍പ്പെടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുക, ഉക്രെയ്നിലെ യുദ്ധത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ആഘാതങ്ങള്‍ ലഘൂകരിക്കല്‍, ലോകബാങ്ക് ഉള്‍പ്പെടെ ബഹുമുഖ വികസന ബാങ്കുകളുടെ ശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയാകും.

രാജ്യത്ത് ഏറ്റവുമധികം ലോകനേതാക്കള്‍ എത്തുന്ന വേളയാകും ജി-20 നേതൃ ഉച്ചകോടിയെന്നാണ് കരുതുന്നത്. 2022 ഡിസംബര്‍ ഒന്നുമുതല്‍ ജി-20 അധ്യക്ഷസ്ഥാനം ഇന്ത്യക്കാണ്.

പങ്കാളിത്തത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഇന്തോനേഷ്യയില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതും സെപ്റ്റംബറിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.