ന്യൂയോര്‍ക്ക്: ചന്ദ്രയാന്‍ മൂന്ന് ദൗത്യം വിജയിപ്പിച്ച് പുതു ചരിത്രം കുറിച്ച ഇന്ത്യയെയും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐഎസ്ആര്‍ഒയെയും അഭിനന്ദിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ഈ ദൗത്യത്തില്‍ ഇന്ത്യയുടെ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്ന് നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം ഇറങ്ങുന്ന ആദ്യത്തെ ബഹിരാകാശ പേടകമാണ് ചന്ദ്രയാന്‍ മൂന്ന്. റഷ്യയുടെ ലൂണ 25 പേടകം നിയന്ത്രണം വിട്ട് ചന്ദ്രനില്‍ പതിച്ച്് ദിവസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രയാന്‍ മൂന്നിന്റെ അഭിമാനകരമായ വിജയം.
'ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങിയതിന് ഐഎസ്ആര്‍ഒയ്ക്ക്് അഭിനന്ദനങ്ങള്‍. ചന്ദ്രനില്‍ ഒരു ബഹിരാകാശ പേടകം വിജയകരമായി ലാന്‍ഡ് ചെയ്യുന്ന നാലാമത്തെ രാജ്യമായതിന് ഇന്ത്യയ്ക്കും അഭിനന്ദനങ്ങള്‍. ഈ ദൗത്യത്തില്‍ നിങ്ങളുടെ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്' - നെല്‍സണ്‍ എക്സില്‍ കുറിച്ചു.
ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ വൈകുന്നേരം ് 6.04നാണ് സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്. അമേരിക്ക, ചൈന, റഷ്യ എന്നിവയാണ് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയ മറ്റു മൂന്ന് രാജ്യങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.