തെരഞ്ഞെടുപ്പ് അട്ടിമറി കേസ്; ഡോണൾഡ് ട്രംപ് കീഴടങ്ങി; ചുമത്തിയിരിക്കുന്നത് 13 കുറ്റങ്ങൾ

തെരഞ്ഞെടുപ്പ് അട്ടിമറി കേസ്; ഡോണൾഡ് ട്രംപ് കീഴടങ്ങി; ചുമത്തിയിരിക്കുന്നത് 13 കുറ്റങ്ങൾ

വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ മുൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് കീഴടങ്ങി. അറ്റ്ലാന്‍റയിലെ ഫുൾട്ടൻ കൗണ്ടി ജയിലിലാണ് ട്രംപ് കീഴടങ്ങിയത്. ട്രംപിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രണ്ട് ലക്ഷം ഡോളറിന്‍റെ ബോണ്ട് വ്യവസ്ഥയിൽ വിചാരണ വരെ ജാമ്യത്തിൽ വിട്ടു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ട്രംപ് ജാമ്യം ലഭിച്ച ശേഷം പ്രതികരിച്ചു.

2020 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജോർജിയ സംസ്ഥാനത്തേറ്റ പരാജയം മറികടക്കാൻ വോട്ടിങ് തിരിമറിക്ക് പ്രേരിപ്പിക്കൽ, ഗൂഢാലോചന, രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോഗിക നടപടികൾ തടസപ്പെടുത്തൽ അടക്കം 13 കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയത്. ട്രംപിനെ കൂടാതെ ഈ കേസിൽ മറ്റ് 18 പ്രതികളുമുണ്ട്.

നേരത്തെ രാജ്യസുരക്ഷയെ സംബന്ധിച്ച രേഖകൾ കടത്തിയ കേസിൽ മിയാമി കോടതി ട്രംപിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. 2018 ഓഗസ്റ്റിലാണ് മാന്‍ഹട്ടന്‍ കോടതി തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളുടെ പേരില്‍ ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയത്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്നത്.

2016ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോൺ ചലചിത്ര താരം സ്‌റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം ഒതുക്കി തീര്‍ക്കാന്‍ 13000 ഡോളര്‍ നല്‍കിയെന്നതടക്കം മുപ്പതിലേറെ കേസുകളാണ് ട്രംപിനെതിരെയുള്ളത്. നേരത്തെ ജനപ്രതിനിധി സഭയില്‍ രണ്ട് തവണ ഇംപീച്ച്മെന്‍റ് നടപടി നേരിട്ട ട്രംപിനെ രക്ഷിച്ചത് സെനറ്റായിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറി കേസുകൾ ഉൾപ്പെടെ മൊത്തം 34 കേസുകളാണ് ട്രംപിനെതിരെ ചുമത്തിയിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.