ബോംബ് ഭീഷണി: ഫുക്കറ്റിലേക്ക് പോയ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിന് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ്

ബോംബ് ഭീഷണി: ഫുക്കറ്റിലേക്ക് പോയ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിന് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ്

ചെന്നൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് തായലന്‍ഡിലെ ഫുക്കറ്റിലേക്ക് പോയ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. 182 യാത്രക്കാരാണ് 6-ഇ 1089 വിമാനത്തില്‍ ഉണ്ടായിരുന്നത്.

വിമാനത്തിന്റെ ശുചിമുറിയില്‍ ബോംബുണ്ടെന്നും യാത്രയ്ക്കിടെ വിമാനം പൊട്ടിത്തെറിക്കുമെന്നുമായിരുന്നു അജ്ഞാതന്‍ മുംബൈ വിമാനത്താവളത്തില്‍ ഫോണില്‍ ഭീഷണി സന്ദേശം നല്‍കിയത്. ഈ സമയം വിമാനം ചെന്നൈയുടെ വ്യോമ പരിധിയില്‍ ഉണ്ടായിരുന്നു. ഇതോടെ രാത്രി 7:20 ന് വിമാനം സുരക്ഷിതമായി ചെന്നൈയില്‍ ഇറക്കിയ ശേഷം എല്ലാ യാത്രക്കാരെയും ഒഴിപ്പിച്ചു. തുടര്‍ന്നു ബോംബ് സ്‌ക്വാഡ് അടക്കം തിരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.

പൂര്‍ണ്ണ പരിശോധനയ്ക്ക് ശേഷം വിമാനം പുലര്‍ച്ചെ 3.34ന് വിമാനം ചെന്നൈയില്‍നിന്ന് തായ്ലന്‍ഡിലേക്കു തിരിച്ചു. തായ്‌ലന്‍ഡ് സമയം 8:07 ന് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.