ചന്ദ്രയാന്‍ മൂന്നിന്‍റെ വിജയം ഇന്ത്യന്‍പ്രധാനമന്ത്രിയെ അഭിനന്ദനം അറിയിച്ച് യുഎഇ പ്രസിഡന്‍റ്

ചന്ദ്രയാന്‍ മൂന്നിന്‍റെ വിജയം ഇന്ത്യന്‍പ്രധാനമന്ത്രിയെ അഭിനന്ദനം അറിയിച്ച് യുഎഇ പ്രസിഡന്‍റ്

ദുബായ്: ചന്ദ്രയാന്‍ മൂന്നിന്‍റെ വിജയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടെലഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ച് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. സുപ്രധാന നേട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കും അദ്ദേഹം അഭിനന്ദനം അറിയിച്ചു. ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ഇന്ത്യ കൈവരിച്ച പുരോഗതിയുടെ തെളിവാണ് ഈ വിജയം. ഈ നേട്ടം ഇന്ത്യയുടെ ശാസ്ത്ര പുരോഗതിയുടെ ശ്രദ്ധേയമായ കുതിച്ചുചാട്ടത്തെ പ്രതിനിധീകരിക്കുന്നു. മനുഷ്യരാശിയുടെ സാധ്യതകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഇത് സുപ്രധാന പങ്ക് വഹിക്കുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

ബ്രിക്സ് കൂട്ടായ്മയിലെ യുഎഇയുടെ അംഗത്വം സംബന്ധിച്ച അംഗീകാരത്തിനുളള പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. ലോകമെമ്പാടുമുള്ള ജനങ്ങളുടെ സുസ്ഥിര വികസനവും സാമ്പത്തിക അഭിവൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.