ന്യൂഡല്‍ഹി: പ്രഗ്യാന്‍ റോവര്‍ ചന്ദ്രയാന്‍ -3 വിക്രം ലാന്‍ഡറില്‍ നിന്ന് ഉരുണ്ട് ചന്ദ്രോപരിതലത്തിലൂടെ നടക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് ഇസ്രോ. ഇസ്രോയുടെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ച പോസ്റ്റിലാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചന്ദ്രയാന്‍-3 റോവര്‍ ലാന്‍ഡറില്‍ നിന്ന് ചന്ദ്രോപരിതലത്തിലേക്ക് കുതിച്ചതെങ്ങനെയെന്ന് കാണൂ എന്നായിരുന്നു ദൃശ്യത്തിന് നല്‍കിയ അടിക്കുറിപ്പ്.
ചന്ദ്രയാന്‍-2 ഓര്‍ബിറ്റര്‍ പകര്‍ത്തിയ വിക്രം ലാന്‍ഡറിന്റെ ചിത്രം ഇതിന് മുന്‍പ് പുറത്തിറക്കിയിരുന്നു. ലാന്‍ഡിംഗിന് ശേഷം പകര്‍ത്തിയ ലാന്‍ഡറിന്റെ ആദ്യ ചിത്രമായിരുന്നു ഇത്.
ജൂലൈ 14 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും ആരംഭിച്ച ചന്ദ്രയാന്‍ 40 ദിവസത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യത്തെ രാജ്യവും ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് ചെയ്യുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ മാറിയിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.