അറസ്റ്റിന് സാധ്യത: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പുടിന്‍ ഇന്ത്യയിലെത്തില്ല

അറസ്റ്റിന് സാധ്യത: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പുടിന്‍ ഇന്ത്യയിലെത്തില്ല

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ എത്തില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ പ്രസിഡന്റിനെതിരെ ഉക്രെയ്നില്‍ യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിദേശയാത്രയ്ക്കിടെ പുടിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്.

ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ വീഡിയോ ലിങ്ക് വഴിയാണ് പുടിന്‍ പങ്കെടുത്തത്. അന്താരാഷ്ട്ര കുറ്റവാളിയെന്ന് പ്രഖ്യാപിച്ച് പുടിനെ അറസ്റ്റ് ചെയ്യണമെന്ന അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് ബ്രിക്‌സിലും പുടിന്‍ പങ്കെടുക്കാതിരുന്നത്. പുടിന് പകരം റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവാണ് പങ്കെടുത്തത്.

അതേസമയം ജി 20 ഉച്ചകോടിക്കായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യയിലെത്തും. അടുത്ത മാസം ഏഴു മുതല്‍ പത്തു വരെയാകും ജോ ബൈഡന്റെ ഇന്ത്യ യാത്ര. നരേന്ദ്ര മോഡിയുടെ ജി 20 നേതൃത്വത്തിനുള്ള പ്രശംസ ജോ ബൈഡന്‍ അറിയിക്കുമെന്ന് വൈറ്റ് ഹൗസ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 10 വരെയാണ് ജി20 ഉച്ചകോടി നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.