മോഡിക്ക് ഗ്രീസിന്റെ പരമോന്നത സിവിലിയൻ ബഹുമതി; 40 വർഷത്തിനിടെ ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസിൽ

മോഡിക്ക് ഗ്രീസിന്റെ പരമോന്നത സിവിലിയൻ ബഹുമതി; 40 വർഷത്തിനിടെ ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസിൽ

ഏഥൻസ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഗ്രീസിന്റെ പരമോന്നത സിവിലിയൻ ബഹുമതി. ഗ്രാൻഡ് ക്രോസ് ഓഫ് ഓർഡർ ഓഫ് ഓണർ ബഹുമതി ഗ്രീക്ക് പ്രസിഡന്റ് കാറ്ററിന സാകെല്ലർപോലു മോഡിക്ക് സമ്മാനിച്ചു. ബഹുമതി സ്വീകരിച്ച ശേഷം ഗ്രീക്ക് പ്രസിഡന്റിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഗ്രീസിലെ ജനങ്ങൾക്ക് ഇന്ത്യയോടുള്ള ആദരവാണ് ഈ ബഹുമതി തനിക്ക് സമ്മാനിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഏകദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗ്രീസിലാണ്. 15-ാം ബ്രിക്‌സ് ഉച്ചകോടി നടക്കുന്ന ദക്ഷിണാഫ്രിക്കയിൽ നിന്ന് ഗ്രീസിലെത്തിയതായിരുന്നു അദ്ദേഹം. 40 വർഷത്തിന് ശേഷമാണ് ഒരിന്ത്യൻ പ്രധാനമന്ത്രി ഗ്രീസ് സന്ദർശിക്കുന്നത്. 1983-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഇതിനുമുമ്പ് ഗ്രീസ് സന്ദർശിച്ചത്.

ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോട്ടാക്കിസിന്റെ ക്ഷണപ്രകാരമാണ് മോദി ഗ്രീസിലെത്തിയത്. ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മിത്സോട്ടാകിസുമായി പ്രധാനമന്ത്രി മോഡി ചർച്ച നടത്തും. പ്രസിഡന്റ് കാറ്റെറിന സകെല്ലറോപൗലുവിനെയും അദ്ദേഹം കാണുമെന്ന് പ്രതീക്ഷിക്കുന്നു.

ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖരുമായും ഗ്രീസിലെ ഇന്ത്യൻ സമൂഹവുമായും അദ്ദേഹം തന്റെ പകൽ സന്ദർശന വേളയിൽ ആശയവിനിമയം നടത്തും. പ്രധാനമന്ത്രി മോഡിയെ സ്വീകരിക്കാൻ ഗ്രീസിലെ ഇന്ത്യൻ സമൂഹം ആവേശത്തിലാണ്. അവർ ‘മോദി ജി കീ ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിക്കുകയും ബോളിവുഡ് നമ്പറുകളായ “ചക് ദേ’, ‘ജയ് ഹോ’ എന്നീ ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.