നിക്കരാഗ്വേൻ ഭരണകൂടത്തിന്റെ ക്രൈസ്തവ വേട്ടയാടൽ വീണ്ടും; ഈശോ സഭയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

നിക്കരാഗ്വേൻ ഭരണകൂടത്തിന്റെ ക്രൈസ്തവ വേട്ടയാടൽ വീണ്ടും; ഈശോ സഭയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

മനാഗ്വ: കത്തോലിക്ക സഭക്കെതിരെയുള്ള നിക്കരാഗ്വേ ഭരണകൂടത്തിന്റെ ക്രൂരമായ നടപടി വീണ്ടും. പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ സർക്കാർ ഈശോ സഭയുടെ സമൂഹത്തിന്റെ നിയമപരമായ പദവി റദ്ദാക്കുകയും എല്ലാ സ്വത്തുക്കളും സംസ്ഥാനത്തിന് കൈമാറാൻ ഉത്തരവിടുകയും ചെയ്തു. മനാഗ്വയിലെ മധ്യ അമേരിക്കൻ യൂണിവേഴ്സിറ്റിക്ക് സമീപമുള്ള സ്വകാര്യ സ്ഥലത്ത് നിന്ന് ഈശോ സഭയുടെ സമൂഹത്തെ 'തീവ്രവവാദ കേന്ദ്രം' എന്ന് വിശേഷിപ്പിച്ചു കൊണ്ട് ഒഴിപ്പിക്കുകയും സർവ്വകലാശാല കണ്ടു കെട്ടുകയും ചെയ്തു.

2020, 2021, 2022 വർഷങ്ങളിലെ സാമ്പത്തിക കാലയളവുകളിലെ കണക്കുകൾ ഈശോ സഭ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ഏകാധിപത്യ ഭരണകൂടത്തിന്റെ മുടന്തൻ ആരോപണം. കത്തോലിക്ക സഭയെയും രാഷ്ട്രത്തെ പരിപോഷിപ്പിക്കുന്ന വിശ്വാസത്തെയും നിരന്തരമായ പീഡിപ്പിക്കുന്ന മറ്റൊരു അധ്യായം മാത്രമാണ് ഈ നടപടിയെന്ന് നിക്കരാഗ്വേൻ യൂണിവേഴ്സിറ്റി അലയൻസ് അറിയിച്ചു.

ഓഗസ്റ്റ് 15-ന് ജെസ്യൂട്ട് സന്യാസ സമൂഹത്തിന്റെ കീഴിലുള്ള സെൻട്രൽ അമേരിക്കൻ യൂണിവേഴ്‌സിറ്റിയും (യുസിഎ) അതിന്റെ സ്വത്തുക്കളും സർക്കാർ പിടിച്ചെടുത്തിരിന്നു. കഴിഞ്ഞ ഏപ്രിലിൽ സർക്കാർ നിർദ്ദേശിച്ചതിനെ തുടർന്ന് വത്തിക്കാൻ നിക്കരാഗ്വേയിലെ എംബസി അടച്ചിരിന്നു. സർക്കാരിന്റെ ഏകാധിപത്യത്തെ ചോദ്യം ചെയ്ത പൊതു സമൂഹത്തെ അടിച്ചമർത്തുവാൻ ശ്രമിച്ചതിൽ പ്രതിഷേധവുമായി സഭ രംഗത്ത് ഇറങ്ങിയതാണ് ഭരണകൂടത്തെ ചൊടിപ്പിച്ചത്.

കത്തോലിക്ക സഭയുടെ മേലധ്യക്ഷന്മാർക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും തുടർച്ചയായി നടന്നു വരുന്ന അനീതിപരമായ പ്രവൃത്തികളിൽ ഐക്യരാഷ്ട്ര സഭ അടുത്തിടെ അതൃപ്തി അറിയിച്ചിരുന്നു. നിക്കരാഗ്വേൻ സർക്കാരും കത്തോലിക്കാ സഭയും തമ്മിൽ മാസങ്ങളായി വർധിച്ചു വരുന്ന സംഘർഷങ്ങൾ ഏറെ അസ്വസ്ഥതയുളവാക്കുന്നതാണെന്നാണ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടറേസ് പറഞ്ഞത്.

നിക്കരാഗ്വേ മെത്രാൻ അൽവാരസിന്റെ അറസ്റ്റും 26 വർഷ കഠിന തടവിനുള്ള വിധിയും അന്താരാഷ്ട്ര തലങ്ങളിൽ ഏറെ ചർച്ചാവിഷയമാകുകയും, എതിർപ്പുകൾ നേരിടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അന്യായമായി ദേശീയ സുരക്ഷ ആശങ്കയെന്ന ആരോപണവുമായി ജെസ്യൂട്ട് സന്യാസ സഭയുടെ കീഴിലുള്ള സർവ്വകലാശാല അടച്ചു പൂട്ടുവാൻ നിക്കരാഗ്വേ സർക്കാർ എടുത്ത തീരുമാനത്തെയും ഐക്യരാഷ്ട്ര സഭ ചോദ്യം ചെയ്തിട്ടുണ്ട്.

പ്രസിഡന്റിന്റെ സ്വേച്ഛാധിപത്യ നീക്കത്തെ അമേരിക്കൻ പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേലും അപലപിച്ചിരുന്നു. മതപരമായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേലുള്ള ഭരണകൂടത്തിന്റെ തുടർച്ചയായ അടിച്ചമർത്തലിനെ അമേരിക്ക അപലപിച്ചിരുന്നു. ബിഷപ്പ് അൽവാരസ് ഉൾപ്പെടെ നിക്കരാഗ്വയിൽ തടവിലാക്കപ്പെട്ട വ്യക്തികളെ നിരുപാധികം ഉടൻ മോചിപ്പിക്കാൻ ആവശ്യപ്പെടുന്നു. ഓർട്ടെഗയും മുറില്ലോയും സ്വേച്ഛാധിപത്യം തുടരുകയും നിക്കരാഗ്വയിലെ എല്ലാ സ്വതന്ത്ര സ്ഥാപനങ്ങളെയും ലക്ഷ്യം വയ്ക്കുകയും ചെയ്യുന്നു എന്നതിന്റെ മറ്റൊരു സൂചനയാണ് ഈ തീരുമാനം. ബിഷപ്പ് അൽവാരസ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് അമേരിക്കൻ സർക്കാരിന് അറിയാമോ എന്നും അദേഹം ചോദിച്ചു.

മനാഗ്വയിലെ സെൻട്രൽ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിലെ മുൻ വിദ്യാർഥി എന്ന നിലയിൽ ഈ പഠന കേന്ദ്രത്തിനെതിരായ സ്വേച്ഛാധിപത്യത്തിന്റെ ആക്രമണത്തെ നിരാകരിക്കുന്നെന്ന് ബിഷപ്പ് സിൽവിയോ ബെയ്‌സ് സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. ഓഗസ്റ്റ് ഒൻപതിനാണ് യൂണിവേഴ്‌സിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായ വിവരം പുറത്തു വരുന്നത്. ഇതേ തുടർന്ന് പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നു പോകുകയാണെന്നും ബാങ്കിംഗ് പ്രവർത്തനങ്ങൾ നടത്തുന്നതിൽ നിന്ന് തടഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നുവെന്നും യൂണിവേഴ്‌സിറ്റി അധികൃതർ പ്രതികരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.