ബംഗളൂരുവില്‍ മലയാളി യുവതിയെ പ്രഷര്‍കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു; പങ്കാളിയായ കൊല്ലം സ്വദേശി അറസ്റ്റില്‍

ബംഗളൂരുവില്‍ മലയാളി യുവതിയെ പ്രഷര്‍കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു; പങ്കാളിയായ കൊല്ലം സ്വദേശി അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവില്‍ മലയാളി യുവതിയെ പങ്കാളി തലയ്ക്കടിച്ച് കൊന്നു. തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശിനി പത്മാദേവി (24)യാണ് കൊല്ലപ്പെട്ടത്. യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷണവിനെ അറസ്റ്റ് ചെയ്തു.
ബംഗളൂരു ബേഗൂരിന് അടുത്തുള്ള ന്യൂ മികോലേ ഔട്ടിലാണ് സംഭവം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒന്നിച്ച് താമസിച്ച്

വരികയായിരുന്നു ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. വൈഷ്ണവ് പ്രഷര്‍ കുക്കര്‍ കൊണ്ട് ദേവിയുടെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവരും കോളജില്‍ ഒന്നിച്ച് പഠിച്ചവരായിരുന്നു.

കഴിഞ്ഞ മാസം ഇരുവരുടേയും വിവാഹനിശ്ചയം നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വാക്കുതര്‍ക്കത്തിനിടെ വൈഷ്ണവ് പ്രഷര്‍കുക്കര്‍ കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. യുവതി തത്ക്ഷണം മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ തന്നെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.